ചാണ്ടി ഉമ്മൻ എംഎൽഎക്ക് ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി

ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ ചാണ്ടി ഉമ്മൻ എംഎൽഎ ക്ക് ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് പ്രവർത്തകരായ ഹക്കീം പാറക്കൽ, അസ്ഹാബ് വർക്കല, സഹീർ മാഞ്ഞാലി, ഷരീഫ് അറക്കൽ, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്ക് തോട്, ആസാദ് പോരൂർ, അലവി ഹാജി, സലീം കണ്ണനാംകുഴി, അബൂബക്കർ തിരുവനന്തപുരം, തൻസീർ കണ്ണനാംകുഴി, നൗഫൽ ഓറമ്പുറത്ത്, റഹീഫ് മക്ക, അബൂബക്കർ കോഴിക്കോട്, ബഷീർ അലി പരുത്തിക്കുന്നൻ, മജീദ് ചേറൂർ തുടങ്ങിയവർ ചാണ്ടി ഉമ്മൻ എംഎൽഎ യെ സ്വീകരിക്കുവാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഇന്ന് നടക്കുന്ന ഒഐസിസി വെസ്റ്റേണൽ റീജണൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനുശേഷം മക്കയിലെ നവാരിയയിലെ നജ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗപൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം പോകും.





