ജിദ്ദ ഫ്രണ്ട്സ് മമ്പാടിന് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദ ഫ്രണ്ട്സ് മമ്പാട് ജനറൽ ബോഡി യോഗം പുതിയ കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും പ്രഖ്യാപിച്ചു. തൻവീർ അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷധികാരി നിസാം മമ്പാട് ഉൽഘാടനം ചെയ്തു. അബ്ദുസ്സലാം പി.പി, സലീം എരഞ്ഞിക്കൽ, സുൽഫി പൈകാടൻ, ഷാജഹാൻ മുസ്ലിയാരകത്ത്, ഹാഫിസ്, ഷംസീർ, റാസിഖ്, ഹാരിസ് ബാബു, യാക്കൂബ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പുതിയ കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും പ്രഖ്യാപനം സാജിദ് ബാബു കഞ്ഞിരാല നിർവ്വഹിച്ചു. മുൻ കമ്മിറ്റിയംഗം ജംഷീദ് പി ടി സ്വാഗതവും കോർഡിനേറ്റർ ലബീബ് കഞ്ഞിരാല നന്ദിയും പറഞ്ഞു.

ജിദ്ദ ഫ്രണ്ട്സ് ക്ലബ്ബിന്റെ മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം രക്ഷധികാരി നിസാം മമ്പാട് പ്രസിഡണ്ട് ഷാജഹാൻ മുസ്ലിയാരകത്തിനു നൽകി ഉൽഘാടനം ചെയ്തു.

പുതിയ കാലയളവിലേക്കുള്ള 22 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും പ്രസിഡണ്ട്‌: ഷാജഹാൻ മുസ്ലിയാരകത്ത്, സെക്രട്ടറി തൻവീർ അബ്ദുള്ള, ട്രഷറർ:ലബീബ് കഞ്ഞിരാല എന്നിവരെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ: അബ്ദുസ്സലാം പി പി, സുൽഫി പൈക്കാടൻ. ജോ.സെക്രട്ടറിമാരായി ഹാഫിസ് ആരോളി, നിസാർ ടി. ടീം മാനേജറായി ഷംസീർ ടി സി, ജോയിന്റ് ട്രഷററായി നക്കാഷ് എന്നിവരെയും തിരഞ്ഞെടുത്തു. ജിദ്ദയിലെ വിവിധ ഫുട്ബാൾ ടൂർണമന്റുകളിൽ ജിദ്ദ ഫ്രണ്ട്സ് ക്ലബ്ബിന്റെ സജീവ സാന്നിധ്യം ഉണ്ടാവുമെന്ന് പുതിയ പ്രസിഡന്റ് അറിയിച്ചു.