മാസ് തബൂക്ക് വി. എസ്സ് അനുശോചനയോഗം സംഘടിപ്പിച്ചു

തബൂക്ക്: മലയാളി അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ് (മാസ് തബൂക്ക്) നേതൃത്വത്തിൽ വി. എസ്സ് അനുശോചനയോഗം സംഘടിപ്പിച്ചു. മാസ്സിൻ്റെ കേന്ദ്ര കമ്മറ്റി ഓഫീസിലാണ് യോഗം സംഘടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രിയും

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മുതിർന്ന CPM നേതാവും പാർട്ടി സ്ഥാപക നേതാക്കളിൽ അവസാനത്തെ ആളും സി.പി.എം പോളിറ്റി ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര‍ കമ്മറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഏറ്റവും മുതിർന്ന നേതാവായിരുന്ന സഖാവ് വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ചേര്‍ന്ന അനുശോചനയോഗത്തിൽ പ്രസിഡൻ്റ് മുസ്തഫ തെക്കൻ അദ്ധ്യക്ഷത വഹിച്ചു.

മാസ്സിൻ്റെ ജീവകാരുണ്ണ്യം കൺവീനർ അബ്ദുൾഹക്ക് സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രവീൺ പുതിയാണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധകാരി സമിതി അംഗം ജോസ് സ്കറിയ അനുസ്മരണ പ്രഭാഷണം നടത്തി.

ഷമീർ പെരുമ്പാവൂർ, വിശ്വൻ പാലക്കാട്, അരുൺ, യൂസുഫ്, മാത്യൂ തോമസ്, സന്തോഷ്, സജിത് രാമചന്ദ്രൻ, സതീശൻ, ഷഫീക്ക്, ഷറഫു, ലാൽ കരുണാകരൻ, എന്നിവർ സംസാരിച്ചു.