മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു. ഫൈസലിയയിൽ താമസിക്കുന്ന വേങ്ങര മണ്ഡലം കണ്ണമംഗലം പഞ്ചായത്തിലെ ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ ഫൈസൽ (40) ആണ് മരിച്ചത്. ജിദ്ദയിലെ കിങ്ങ് ഫഹദ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അസുഖ ബാധിതനായി കിങ്ങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അനന്തര നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.






