ഷഹീർ പള്ളിക്കലിന് യാത്രഅയപ്പ് നൽകി

ഹായിൽ: ഹായിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി വർക്കിംഗ് മെമ്പർ, കെഎംസിസി മീഡിയ വിങ്ങ് എന്നീ മേഖലകളിൽ പ്രവർത്തനം കാഴ്ചവെച്ച ഷഹീർ പള്ളിക്കലിന് സെൻട്രൽ കെ എം സി സി കമ്മിറ്റി ഊഷ്മളമായ യാത്രഅയപ്പ് നൽകി. അൽജസിറ പെയിന്റ് കമ്പനി സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലിയിലായിരുന്നു.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് ഓമശ്ശേരി അധ്യക്ഷതവഹിച്ചു. ആക്ടിംഗ് പ്രസിഡണ്ട് സകരിയ ആയഞ്ചേരി യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്കർ വടകര ഹമീദ് വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു.

വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ റസാഖ് തളിപ്പറമ്പ്, ഹസീബ് തിരൂർക്കാട്, ഇസ്മായിൽ വടകര, സഫീർ കമ്പിൽ, സിദ്ധീഖ് മക്കരപ്പറമ്പ്തു ടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് സ്വാഗതവും, സീനിയർ നേതാവ് സക്കറിയ പള്ളിപ്പുറം നന്ദിയും രേഖപ്പെടുത്തി.






