അച്ചുതാനന്ദൻ അഴിമതിക്കും അനീതിക്കും എതിരെ നിലകൊണ്ട് അവകാശ പോരാട്ടങ്ങൾ നയിച്ചു: ജിദ്ദ കേരള പൗരാവലി

ജിദ്ദ: വി.എസ് അരികുവൽക്കരിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി അവകാശ പോരാട്ടങ്ങൾ നയിച്ച യോദ്ധാവാണെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച വി എസ് അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മുൻമുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, മാധ്യമ, വിവിധ പ്രവാസി കൂട്ടായ്മാ പ്രതിനിധികൾ പങ്കെടുത്തു.

അടിസ്ഥാന വർഗ്ഗത്തിൻ്റെ വിമോചനത്തിനും ക്ഷേമത്തിനുമായി രാഷ്ട്രീയ പ്രവർത്തനം നിർവ്വഹിച്ച വി എസ്സിൻ്റെ ത്യാഗോജ്ജ്വല ജീവിതം മാതൃകാപരമാണെന്നും ചരിത്രത്താളുകളിൽ മായാതെ കിടക്കുമെന്നും അനുസ്മരണയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൗരാവലി പ്രതിനിധിസഭാംഗങ്ങളായ വാസു വെള്ളത്തേടത്ത് (നവോദയ), നസീർ വാവക്കുഞ്ഞ്, സലാഹ് കാരാടൻ (ഇസ്ലാഹി സെന്റർ), ബീരാൻ കൊയിസ്സൻ, ഹിഫ്‌സു റഹ്മാൻ, ശരീഫ് അറക്കൽ, അബ്ദുൽ റഹിം ഒതുക്കുങ്ങൽ, അയൂബ് ഖാൻ പന്തളം, അരുവി മോങ്ങം, സി എച്ച് ബഷീർ, സിമി അബ്ദുൽ ഖാദർ, സുബൈർ മുട്ടം, സാബിത്ത് വയനാട്, രാജു ഏറ്റുമാനൂർ, ഷാന്റോ ജോർജ്ജ് തൃശൂർ, സാദിഖലി തുവ്വൂർ, ബഷീർ പരുത്തിക്കുന്നൻ, അംജദ്, മുഹമ്മദ് റാഫി ആലുവ എന്നിവർ സംസാരിച്ചു. ഹക്കീം പാറക്കൽ, നാസർ വെളിയംകോട്, സത്താർ കണ്ണൂർ എന്നിവർ ഓഐസിസി, കെഎംസിസി, ന്യൂ ഏജ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ചു അനുശോചനം രേഖപ്പെടുത്തി.

അബ്ദുൽ ഖാദർ എറണാകുളം, വേണു അന്തിക്കാട്, താജുദ്ധീൻ, അനസ് ഓച്ചിറ, സലിം പൊറ്റയിൽ, റിയാസ് വെങ്കിട്ട, സബീനാ റാഫി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ചടങ്ങിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. മൻസൂർ വയനാട് സ്വാഗതം പറഞ്ഞു.