സഖാവ് വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ അനുശോചന യോഗം സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത, കരുത്തിന്റെ പ്രതീകമായ, സി.പി.ഐ.എം. സ്ഥാപക നേതാക്കളിൽ അവസാനത്തെ കണ്ണിയായ സഖാവ് വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ അനുശോചന യോഗം സംഘടിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം മൊയ്‌ദീൻ കെ.വി. അദ്ധ്യക്ഷത വഹിച്ചു. ആക്ടിങ് മുഖ്യ രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അവസാനിക്കാത്ത പോരാട്ടങ്ങൾക്ക് ഉയിരേകിയ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്‌ത്രത്തിന്റെ ആൾ രൂപമായി തലമുറകൾ നെഞ്ചേറ്റിയ അവകാശപ്പോരാട്ടങ്ങളിലൂടെ ചൂഷിതരുടെയും പീഡിതരുടെയും സമര കേരള ചരിത്രം വി. എസ്. എന്ന രണ്ടക്ഷരത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

ജിദ്ദ നവോദയ കേന്ദ്ര ട്രഷറർ സി.എം. അബ്‌ദുൾ റഹ്‌മാൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ശിഹാബുദ്ധീൻ എണ്ണപ്പാടം, അസാഫ് കരുവാറ്റ, ഇക്ബാൽ, സലാഹുദ്ധീൻ കൊഞ്ചിറ, അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി.), ഹകീം പാറക്കൽ (ഒ.ഐ.സി.സി), പി.പി.എ. റഹീം (ന്യൂ ഏജ്), മുസാഫിർ, ഹിഫ്‌സു റഹ്മാൻ, കബീർ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ്), സലാഹ് കാരാടൻ (ഇസ്ലാഹി സെന്റര്), നസീർ വാവ കുഞ്ഞു (തിരുവിതാംകൂർ അസോസിയേഷൻ), ബഷീർ അലി പരുത്തികുന്നൻ (മൈത്രി ജിദ്ദ), കെ.ടി.എ. മുനീർ, സത്താർ, ലീന അജി തുടങ്ങി നവോദയയുടെയും ജിദ്ദയിലെ മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ നേതാക്കളും യോഗത്തിൽ സംസാരിച്ചു.

ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം മുഹമ്മദ് മേലാറ്റൂർ നന്ദിയും പറഞ്ഞു.