സൗദിയിൽ മിഡ്‌നൈറ്റ് മെഗാ ഓഫർ ഷോപ്പിംഗിന് തുടക്കമിട്ട് ലുലു

ഈ വർഷത്തെ ആദ്യ മിഡ്നൈറ്റ് ഷോപ്പിംഗ് സീസൺ ജൂലൈ 27,28,29 തീയതികളിൽ ; എല്ലാ കാറ്റഗറികളിലും വൻ ഓഫറുകൾ
റിയാദ്: സൗദിയിലുടനീളം രാത്രികാല ഷോപ്പിംഗ് ആഘോഷത്തിന് തുടക്കമിട്ട് ലുലുവിൻ്റെ മിഡ്നൈറ്റ് മെഗാ ഓഫർ. ജൂലൈ 27 മുതൽ 29 വരെ നടക്കുന്ന മിഡ്നൈറ്റ് ഷോപ്പിംഗ് ഓഫർ മാമാങ്കം ഈ വർഷത്തെ ആദ്യത്തേത് കൂടിയാണ്. സൗദിയിലുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മിഡ്നൈറ്റ് മെഗാ ഓഫർ ഷോപ്പിംഗ് സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നു രാത്രികൾ – എണ്ണമറ്റ ഓഫറുകൾ:
ലുലു മിഡ്നൈറ്റ് മെഗാ ഓഫർ നടക്കുന്ന മൂന്ന് ദിവസങ്ങളിലും വ്യത്യസ്ത എക്സ്ക്ലൂസീവ് ഓഫറുകളും, ഡീലുകളും, വൻ ഡിസ്കൗണ്ടുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, വീട്ടുപകരണങ്ങൾ, ഫ്രഷ് ഫുഡ്, ഫാഷൻ, ഇലക്‌ട്രോണിക്‌സ്, ഗാഡ്ജറ്റുകൾ തുടങ്ങി എല്ലാ വിഭാഗത്തിലും വൻ ഓഫറകളുണ്ടായിരിക്കും.
ഓരോ ദിവസവും ഓഫറുകൾക്കും പുതുമകളുണ്ടാകുമെന്നതാണ് മിഡ്നൈറ്റ് മെഗാ ഓഫറിനെ ആകർഷകമാക്കുന്നത്.
വൈകുന്നേരം 6 മണി മുതൽ പുലർച്ചെ ഒരു മണി വരെയാണ് മെഗാ ഓഫറുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയുക.
ഉത്പന്നങ്ങളിലെ വൈവിധ്യത്തോടൊപ്പം ഫ്‌ളാഷ് ഡീലുകളും, ദൈനംദിന ആവശ്യങ്ങൾക്ക് അവിശ്വസനീയ വിലക്കുറവുള്ള ഉത്പന്നങ്ങളും അണിനിരക്കുന്നുവെന്നതാണ് ലുലു മിഡ്നൈറ്റ് മെഗാ ഓഫറിനെ സൗദിയിലെ ഉപഭോക്താക്കളുടെ സ്വന്തം ഷോപ്പിംഗ് ആഘോഷമാക്കി മാറ്റുന്നത്.
ഉപഭോക്താക്കളുടെ ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന നവീന റീട്ടെയിൽ സംസ്കാരത്തിന് തുടക്കമിടാനും, അതിരുകളില്ലാത്ത ഷോപ്പിംഗും ലാഭവും അവരിലേക്ക് എത്തിക്കാനും ഇതിലൂടെ ലുലു ലക്ഷ്യമിടുന്നു.





