കുട്ടികൾക്ക് വേണ്ടിയുള്ള വേനൽതുമ്പി ക്യാമ്പ് ഓഗസ്റ്റ് 1ന്
റിയാദ്: മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി വേനൽ അവധി ക്യാമ്പ് നടത്തുന്നു. വേനൽതുമ്പി എന്ന പേരിലാണ് ക്യാമ്പ് നടത്തുന്നത്. ഓഗസ്റ്റ് 1 വെള്ളിയാഴ്ച ഉച്ചക്ക് 2 .30 ന് ബത്ത ലുഹ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മലയാള ഭാഷയും സംസ്കാരവും, വ്യക്തിത്വ വികസനം, നാടൻ പാട്ടുകൾ, കരകൗശല നിർമാണം, നാടക അഭിനയം, സാഹിത്യ സർഗ്ഗാത്മക അഭിരുചി, മലയാള കവിത, കഥ എന്നീ വിഷയങ്ങളെ അധികരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/HCVUugatzfewEKcD9 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണമെന്ന് മലയാളം മിഷൻ റിയാദ് മേഖല ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 500942167 / 0536932129 എന്നി നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.






