തബൂക്ക് ഓച്ചിറ കലാകേന്ദ്രം ഓണം ഫെസ്റ്റിനോടാനുബന്ധിച്ച് പുസ്തക പ്രകാശനവും,വടംവലി മത്സരവും നടത്തും

തബൂക്ക്: പ്രമുഖ പ്രവാസി മലയാളി കൂട്ടായ്മ ഓച്ചിറ കലാകേന്ദ്രം ഓണം ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തും. ആഗസ്റ്റ് ഇരുപത്തിയെട്ടിന് തബൂക്കിലെ മദീന റോഡിലെ വി എൽ എസ് റിസോർട്ട് ആൻഡ് അറീനയിലാണ് പരുപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാത്രി ഒമ്പത് മണിയോടെ പരുപാടി ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
കമ്മിറ്റിഅംഗം ഇസ്മായിൽ പുള്ളാട്ട് എഴുതി കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച ‘ചില്ലിട്ട മുറികൾ’ എന്ന നോവലിന്റെ സൗദിതല പ്രകാശനവും നടക്കും. പ്രശസ്ത ഗായകനും ആൽബം നിർമ്മാതാവുമായ കൊല്ലം ഷാഫിയും ടീമും അവതരിപ്പിക്കുന്ന ഇശൽ സന്ധ്യയും ഒരുക്കിയിട്ടുണ്ട്.
തബൂക്കിലെ പ്രമുഖ വടംവലി ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ വടംവലി മത്സരവും അരങ്ങേറും. ഡെസ്റ്റിനി ബുക്സ് ചെയർമാൻ മാലിക് മക്ബൂൽ ആലുങ്ങൾ, സൗദി മലയാളി സമാജം പ്രധിനിധികൾ അടക്കമുള്ള സൗദിയിലെ പ്രമുഖ സംഘടനാപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.






