മക്ക ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണവും പുരസ്കാര സമർപ്പണവും ജൂലൈ 27ന്

മുഖ്യ അതിഥിയായി പുതുപ്പള്ളി എം.എൽ.എ  ചാണ്ടി ഉമ്മൻ പങ്കെടുക്കും. ചടങ്ങിൽ മക്കയിലെ ഏകദേശം പതിനാറോളം വരുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മികച്ച സേവനം നടത്തുന്ന അറുപതോളം മലയാളി നഴ്സുമാരെ ഉമ്മൻചാണ്ടി മെമ്മോറിയൽ സേവാ പുരസ്കാരം നൽകി ആദരിക്കും.

മക്ക: കേരളംകണ്ട വികസന നായകനും, കോൺഗ്രസ് നേതാവുമായിരുന്ന ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷികം ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പേരിൽ ഒ.ഐ.സി.സി മക്ക കമ്മിറ്റി ഈ മാസം 27 ഞായറാഴ്ച നടത്തും. രാത്രി 7.30ന് മക്കയിലെ  നവാരിയയിലെ നജ ആഡിറ്റോറിയത്തിലാണ് (ഹറം അതിർത്തിക്ക് പുറത്തു) പരുപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയിൽ മുഖ്യ അതിഥിയായി പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ പങ്കെടുക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഡോ. അഹമ്മദ് ആലുങ്കൽ

ചടങ്ങിൽ മക്കയിലെ ഏകദേശം പതിനാറോളം വരുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മികച്ച സേവനം നടത്തുന്ന അറുപതോളം മലയാളി നഴ്സുമാരെ ഉമ്മൻചാണ്ടി മെമ്മോറിയൽ സേവാ പുരസ്കാരം നൽകി ആദരിക്കും. മുൻ വർഷങ്ങളിൽ നടത്തി വന്നതുപോലെ ജിദ്ദയിലെ എംബസി സ്കൂളിൽ പഠിച്ച് പത്താം ക്ലാസിലും പ്ലസ് ടു ക്ലാസിലും ഉന്നത വിജയം നേടി തുടർ പഠനത്തിന് യോഗ്യത നേടിയ മക്കയിലുള്ള വിദ്യാർത്ഥികൾക്ക് ഉമ്മൻചാണ്ടി മെമ്മോറിയൽ അക്കാദമിക് എക്സലൻസ് അവാർഡും നൽകി ആദരിക്കും.

ആതുര ശുശ്രൂഷ രംഗത്തും പൊതു രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചു ഡോ. അഹമ്മദ് ആലുങ്കലിനെ ഈ വർഷത്തെ ഉമ്മൻചാണ്ടി മെമ്മോറിയൽ വിശിഷ്ട സേവാ പുരസ്കാരത്തിന് തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.

കോൺഗ്രസിന്റെയും, ഒ.ഐ.സി.സിയുടെയും നാട്ടിലെയും പ്രവാസ ലോകത്തെയും നേതാക്കളും, മക്കയിലെ മറ്റ് സംഘടനാ പ്രതിനിധികളും, സാമൂഹ്യപ്രവർത്തകരും, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും, സ്വദേശി,വിദേശി പൗര പ്രമുഖന്മാരും, കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകരും വിദ്യാർത്ഥികളും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കുമെന്ന് ഒ.ഐ.സി.സി മക്ക പ്രസിഡന്റ്‌ നൗഷാദ് പെരുന്തല്ലൂർ, ജനറൽ സെക്രട്ടറി സലീം കണ്ണനാകുഴി, ട്രഷറര്‍ റഹീഫ് കണ്ണൂർ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മനാഫ് വയ്യാനം, ഹബീബ് കോഴിക്കോട്, ജനറൽ സെക്രട്ടറി യാസർ പുളിക്കൽ തുടങ്ങിയവർ പറഞ്ഞു.