വി എസ് ന്റെ വിയോഗത്തിൽ ജിദ്ദ നവോദയ അനുശോചിച്ചു

ജിദ്ദ: കേരള രാഷ്ട്രീയത്തിലെ സമര പോരാളി വി എസ് ന്റെ വിയോഗത്തിൽ ജിദ്ദ നവോദയ അനുശോചിച്ചു. സമരവും ജീവിതവും രണ്ടല്ല ഒന്നാണെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച അണയാത്ത സമര സൂര്യൻ സഖാവ് വി എസ് ഇനി മനുഷ്യ മനസുകളിൽ ജ്വലിച്ചു നിൽക്കും.
ഒരു സമര നൂറ്റാണ്ടിന്റെ ജീവിതസാക്ഷ്യം, വൈവിധ്യ പൂർണ്ണമായ ചരിത്ര സംഭവങ്ങളെ കണ്ടും ഇടപെട്ടും ജീവിച്ച. ഭീകര ലോക്കപ്പ് മർദ്ദനത്തിന് വിധേയനായ, ജനസമ്മതനായ ഒരു ജനകീയ നേതാവായിരുന്നു വി എസ് എന്ന് നവോദയ കേന്ദ്ര കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കേരള രാഷ്ട്രീയത്തിൽ വി എസ് ന്റെ വിയോഗം വരുത്തുന്ന വിടവ് എന്നും നിലനിൽക്കുഎന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അറിയിച്ചു.