‘സൗദി മലയാളി ലിറ്റററി ഫെസ്റ്റ്’’യാഥാർത്ഥ്യമാകുന്നു; പോസ്റ്റർ പ്രകാശനം ചെയ്തു

ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ പോസ്റ്റർ പ്രകാശനവും വിളംബര സമ്മേളനവും ദമ്മാമിൽ നടന്നു. ഒക്ടോബർ 30, 31 തിയതികളിലാണ് സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖർ അണിനിരക്കുന്ന ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റ്’ അരങ്ങേറുക. പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, മാധ്യ മരംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സിനിമാനിർമ്മാതാവും സാഹിത്യപ്രവർത്തകനുമായ ജോളി ലോനപ്പൻ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ “നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങൾ ” എന്ന തലക്കെട്ടിൽ നടക്കുന്ന ലിറ്റററി ഫെസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ, മലയാള സാഹിത്യരംഗത്തെ പ്രമുഖരായ സക്കറിയ, രാജശ്രീ, റോസ്മേരി, യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അഖിൽ. പി ധർമജൻ തുടങ്ങിയവർ സാഹിത്യോത്സവത്തിൽ അതിഥികളായെത്തും. അതോടൊപ്പം ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പേരെടുത്ത എഴുത്തുകാരും, സാഹിത്യ പ്രവർത്തകരും ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി പങ്കെടുക്കും. സാഹിത്യ സംവാദങ്ങൾ, എഴുത്തു ശിൽപ്പശാലകൾ, ചിത്രപ്രദർശനം, പുസ്തക പ്രകാശനം, തനതു സാംസ്കാരിക പ്രകടനങ്ങൾ, ഗസൽ, പുസ്തകപ്രദർശനം എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. സൗദി അറേബ്യയുടെ സാഹിത്യ ഭൂപടത്തിൽ ഏറ്റവും തിളക്കമാർന്ന ഒരു നാഴികകല്ലായി മാറുന്ന വിധത്തിൽ ഏറ്റവും ചിട്ടയോടെയും, ജനപങ്കാളിത്വ തോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘടകർ അറിയിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിജു കല്ലുമല, മുഹമ്മദ് കുട്ടി കോഡൂർ, പ്രദീപ് കൊട്ടിയം, ജമാൽ വില്ല്യാപ്പിള്ളി, ആലിക്കുട്ടി ഒളവട്ടൂർ, ഷാജി മതിലകം, ഷക്കീർ ബിലാവിനകത്ത്, അബ്ദുൾ മജീദ്, സിറാജ്ജുദ്ദിൻ അബ്ദുള്ള തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സൗദി അറേബ്യയിൽ തന്നെ ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന സാഹിത്യോത്സവത്തിന് എല്ലാവിധ പിന്തുണയും സഹകരണവും സംഘടനാപ്രതിനിധികൾ ഉറപ്പു നൽകി.
സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ നായർ, ഫെബിനാ നജുമുസമാൻ, ലീനാ ഉണ്ണികൃഷ്ണൻ എന്നിവർ പ്രകാശനവേളയിൽ സന്നിഹിതരായിരുന്നു. പ്രവിശ്യയിലെ സാഹിത്യ സാംസ്കാരിക പ്രവർത്തകരായ മാത്തുകുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ഇഖ്‌ബാൽ വെളിയങ്കോട്, ജയൻ ജോസഫ്, അനിൽ റഹിമ, നൗഷാദ് മുത്തലിഫ്, ബിജു പൂതക്കുളം, നൗഷാദ് അകോലത്ത്, നവാസ് ചൂനാടൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. വിസ്മയാ സജീഷ് സൗദി മലയാളി സമാജം അവതരണഗാനത്തിന് നൃത്താവിഷ്കാരമേകി. കല്ല്യാണി ബിനു പ്രാർഥനാ ഗീതവും ജോയ് തോമസ്, മോഹൻ വസുധ എന്നിവർ കവിതകളും അവതരിപ്പിച്ചു. മുഷാൽ തഞ്ചേരി, നജ്മുസ്‍മാൻ, റൗഫ് ചാവക്കാട്, ഹുസൈൻ ചമ്പോലിൽ, ഷാജു അഞ്ചേരി, ബൈജു കുട്ടനാട്. ഹമീദ് കാണിച്ചാട്ടിൽ, നസീർ പുന്നപ്ര, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, നിഖിൽ മുരളി , ബൈജുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ബിനു കുഞ്ഞ് അവതാരകനായിരുന്നു. ചടങ്ങിന് ഡോക്ടർ സിന്ധു ബിനു സ്വാഗതവും, ഷനീബ് അബൂബക്കർ നന്ദിയും അർപ്പിച്ചു.
പടം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റ്’ പോസ്റ്റർ പ്രകാശനം സിനിമാനിർമ്മാതാവും സാഹിത്യപ്രവർത്തകനുമായ ജോളി ലോനപ്പൻ നിർവ്വഹിക്കുന്നു.






