മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യാ ഫോറം ജിദ്ദ അനുശോചിച്ചു

ജിദ്ദ: ജനങ്ങൾ ഹൃദയത്തിലേറ്റിയ കമ്മ്യുണിസ്റ്റ് നേതാവ് ആയിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് എന്ന് ന്യൂ ഏജ് ഇന്ത്യാ ഫോറം ജിദ്ദ കമ്മിറ്റി ഇറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അദ്ദേഹത്തിന്റെ വിയോഗം കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും മാത്രമല്ല നേരിനും നീതിക്കും മനുഷ്യനും വേണ്ടി നിലപാടുകളെടുക്കുന്ന എല്ലാവർക്കും കനത്ത വേദനയുളവാക്കുന്നതാണ്. തൊഴിലാളികളടക്കമുള്ള സാധാരണ മനുഷ്യർക്ക് വേണ്ടി അടിയുറച്ച നിലപാടുകൾ കൊണ്ട് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വി.എസ് നമ്മളിൽ നിന്ന് മറയുമ്പോൾ ആ ദീപ്തമായ ജീവിതത്തിനു മുമ്പിൽ ആദരപൂർവ്വം കൈ കൂപ്പുന്നുവെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.






