ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഉമ്മൻ ചാണ്ടി – സിവി പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു

https://www.instagram.com/p/DMUoXeONCb9/
@jaferalipalakkode ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഉമ്മൻ ചാണ്ടി – സിവി പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു#jaferalipalakkode
ജിദ്ദ: അതിർവരമ്പുകളില്ലാതെ ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങൾ സ്നേഹിക്കുകയും ചെയ്ത അതുല്യനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങൾക്ക് പ്രാപ്യനായിരുന്ന ഉമ്മൻ ചാണ്ടി അശരണർക്കും നിരാലംബർക്കും ആശ്രയകേന്ദ്രമായിരുന്നു. കേരളത്തിന്റെ സമഗ്രമായ വികസനത്തിന് അതുല്യമായ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മുൻ കെപിസിസി പ്രസിഡണ്ടും മന്ത്രിയുമായിരുന്ന സിവി പത്മരാജനേയും ചടങ്ങിൽ അനുസ്മരിച്ചു. തലസ്ഥാന നഗരിയിൽ കെപിസിസിക്ക് ആസ്ഥാന മന്ദിരമുണ്ടാക്കുന്നതിന് മുൻകൈയെടുത്ത അദ്ദേഹം കോൺഗ്രസിന്റെ സൗമ്യ മുഖമായിരുന്നു എന്നും അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഒ.ഐ,സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കിം പാറക്കൽ അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി തൻസീർ കണ്ണനാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി നേതാക്കളായ സഹീർ മഞ്ഞാലി, റഷീദ് ബിൻസാഗർ, ആസാദ് പോരൂർ, ഷെരീഫ് അറക്കൽ, മുജീബ് തൃത്താല, അലി തേക്കുതോട്, ഷംനാദ് കണിയാപുരം, മുസ്തഫ ചേളാരി, യൂനുസ് കാടൂർ, മോഹൻ ബാലൻ, കുഞ്ഞാൻ പൂക്കാട്ടിൽ, അഹമ്മത് ഷാനി, ജില്ലാ പ്രസിഡണ്ടുമാരായ നാസർ കോഴിതോടി, റഫീഖ് മൂസ്സ, റോബിൻ തോമസ്, അയൂബ് പന്തളം, ജില്ലാ ജന: സെക്രട്ടറിമാരായ അലവി ഹാജി, ഷാനു കരമന, നാസർ വയനാട്, ബാബു ജോസഫ്, വേണു അന്തിക്കാട്, നോർക്ക കൺവീനർ അബ്ദുൽ ഖാദർ, മുൻ റീജ്യണൽ ഭാരവാഹികളായ വിലാസ് അടൂർ, താഹിർ ആമയൂർ, വനിതാ വേദി പ്രസിഡന്റ് മൗഷ്മി ഷെരീഫ് എന്നിവർ സംസാരിച്ചു.
ജന സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും നൗഷാദ് ചാലിയാർ നന്ദിയും പറഞ്ഞു.






