പ്രവാചക പള്ളിയിൽ പ്രാർത്ഥന നടത്തിയത് 40 ദശലക്ഷത്തിലധികം വിശ്വാസികൾ

മദീന: ഹജ്ജ് സീസണിൽ പ്രവാചക പള്ളിയിൽ പ്രാർത്ഥന നടത്തിയത് 40 ദശലക്ഷത്തിലധികം വിശ്വാസികളെന്നു ബന്ധപ്പെട്ട അധികൃതർ. വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ പ്രവർത്തനങ്ങൾ ഹാജിമാരുടെ സന്ദർശനം സുഗമമാക്കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഇക്കഴിഞ്ഞ ഹജ്ജ് സീസണിൽ മദീനയിലെ പ്രവാചക പള്ളിയിൽ പ്രാർത്ഥന നടത്തിയവരുടെ എണ്ണം മക്ക മദീന വിശുദ്ധ പള്ളി കാര്യാലയ ജനറൽ അതോറിറ്റിയാണ് ഇന്ന് അറിയിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയും ഏറ്റവും അടുത്ത അനുചരൻമാരും അന്ത്യവിശ്രമം കൊള്ളുന്ന റൗദയിൽ പ്രാർത്ഥിക്കുവാനും സാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ദുൽ ഖഅദ് 1 നും ദുൽ ഹിജ്ജ 29 നും ഇടയിൽ പള്ളിയിലെത്തിയ വിശ്വാസികളുടെ എണ്ണമാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
ലോകമെമ്പാടുനിന്നുമുള്ള വിശ്വാസികളുടെയും തീർത്ഥാടകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആത്മീയ അനുഭവം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പള്ളിയിലെയും പരിസരത്തെയും സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ വിജയം കൂടിയാണ് ഇത് തെളിയിക്കുന്നതിന് അധികൃതർ പറഞ്ഞു.






