നിലമ്പൂർ നിയോ ജിദ്ദ സംഘടിപ്പിക്കുന്ന വടംവലി മത്സര കപ്പ് ലോഞ്ചിങ്ങും ജഴ്സി പ്രകാശനവും നടന്നു

ജിദ്ദ: ജിസിസി രാജ്യങ്ങളിലെയും കേരളത്തിലെയും പ്രമുഖ ടീമുകളെ അണിനിരത്തിയാണ് നിലമ്പൂർ നിയോ ജിദ്ദ വടംവലി മത്സരം ജൂലൈ 18 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നത്. ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ഭാഗമായി വർണ്ണശബളമായ വേദിയിൽ കപ്പ് ലോഞ്ചിങ്ങും ജഴ്സി പ്രകാശനവും നടന്നു. നിരവധി കായിക പ്രേമികളുടെയും രാഷ്ടീയ, സമൂഹിക, കല, കായിക, രംഗത്തുള്ളവരുടെയും  സാന്നിദ്ധ്യത്തിലാണ് പരുപാടി നടന്നത്. മത്സരം സ്പോൺ ചെയ്ത സ്ഥാപനങ്ങളുടെ മനേജർമാരു പങ്കെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മത്സര വിജയികൾക്ക് സമ്മാനിക്കാനുള്ള കപ്പുകളുടെയും പ്രൈസ് മണികളുടെയും ലോഞ്ചിങ്ങ് സ്പോൺസർമാരും നിയോ ഭാരവാഹികളും കർട്ടൺ നീക്കി നിർവ്വഹിച്ചു. പ്രസിഡണ്ട് സുബൈർ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. നിയോ ചെയർമാൻ നജീബ് കളപ്പാടൻ ഉൽഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനീധികരിച്ച് വി.പി. മുസ്തഫ, നാസർ വെളിയങ്കോട്, വി.പി.അബ്ദുറഹ്മാൻ, ഇസ്മയിൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ഇസ്മയിൽ മുണ്ടുപ്പറമ്പ്, ഇസ്ഹാഖ് നാണി മാസ്റ്റർ, അഷ്റഫ് താഴെക്കോട് ( കെ എം സി സി) സി.എം. ആക്കോട്, ഇസ്മയിൽ കൂരിപ്പൊയിൽ (ഒ ഐ സി സി), സി.എം. പാണ്ടിക്കാട് (നവോദയ), സ്പോൺസർമാരായ കെ.ടി. ഷെരീഫ് അഹ്ദാബ് സ്ക്കൂൾ, നിയാൻ പത്തുത്തറ ഐവ ഗ്രൂപ്പ്, അബ്ദുളള ബി.എസ് വാച്ച്, ബാസിൽ ബഷീർ ഇ.എഫ്.എസ്, മുസ്തഫ മുപ്ര വിജയ് മസാല എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അമീൻ ഇസ്ലാഹി, ഷബീർ കല്ലായ് (നിലമ്പൂർ )ജാബിർ  ചങ്കരത്ത്,കെ.ടി. ഉമ്മർ (ചുങ്കത്തറ ) സാഹിർ വാഴയിൽ, സാഹിദ് റഹ്മാൻ, അഫ്സൽ (എടക്കര) സലീം മുണ്ടേരി, സുധീർ കുരിക്കൾ (പോത്ത്ക്കല്ല് ) സൽമാൻ, റാഫി, ജെനീഷ് (വഴിക്കടവ്) ഫസലു, സജാദ്, ജലീൽ (മൂത്തേടം)റഫീഖ്, മുർഷി,ഷൗഫൽ (കരുളായ് ) മനാഫ്,ഷിഹാബ് പൊറ്റൽ, ജലീൽമാടബ്ര (അമരംമ്പലം) സുഹൈലാ ജെനീഷ്, സുനൈനസുബൈർ,ജംഷീന ശിഹാബ് എന്നിവർ നേതൃത്വം നൽകി. ഗാനമേളയും, മറ്റു കലാകായിക വിനോദങ്ങളും കപ്പ് ലോഞ്ച് സദസ്സിന് മികവേകി. അബുട്ടി പള്ളത്ത് സ്വാഗതവും അനസ് നിലമ്പൂർ നന്ദിയും പറഞ്ഞു.