കേളി മലാസ്  ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്‌തു

റിയാദ്: പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി മലാസ് ഏരിയായുടെ ആറാമത്
സമ്മേളനം സെപ്റ്റംബർ 18, 19 തിയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ  അരങ്ങേറും.  ലോഗോ പ്രകാശന ചടങ് കേന്ദ്ര പ്രസിഡന്റ്‌ സെബിൻ ഇഖ്ബാലും കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി സെക്രെട്ടറിയുമായ നൗഫൽ  ഉള്ളാട്ടുചാലിയും ചേർന്ന് നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ നിയാസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മലാസ് യൂണിറ്റ് അംഗം സുബിൻ കക്കുഴിയാണ് മികച്ച ലോഗോ തയ്യാറാക്കിയത്. രക്ഷാധികാരി കൺവീനർമാരായ സുനിൽ കുമാർ, ജവാദ് പരിയാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കാഹിം ചേളാരി, നസീർ മുള്ളൂർക്കര ആശംസകളർപ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മലാസ് ഏരിയക്ക് കീഴിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ സന്നിഹിതരായിരുന്നു. സംഘാടകസമിതി കൺവീനർ സുജിത്ത് വി എം  സ്വാഗതവും സംഘാടക സമിതി സാമ്പത്തിക കൺവീനർ സമീർ അബ്ദുൽ അസീസ്
നന്ദിയും പറഞ്ഞു.