ഭൂരിഭാഗവും 65 വയസ്സിന് താഴെയുള്ളവർ; സൗദി ജനസംഖ്യ 35.3 ദശലക്ഷത്തിൽ

റിയാദ്: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പുതിയ കണക്കുകൾ പ്രകാരം, 2024 ൽ സൗദി അറേബ്യയുടെ മൊത്തം ജനസംഖ്യ 35,300,280 യിൽ എത്തി. എന്നാൽ മൊത്തം ജനസംഖ്യയിൽ 55.6 ശതമാനവും സൗദി പൗരന്മാരാണ്. അതേസമയം സൗദികളല്ലാത്തവർ 44.4 ശതമാനം വരും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ജനസംഖ്യയുടെ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം സ്ത്രീകളുമാണെന്നു ലിംഗാടിസ്ഥാനമാക്കിയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

ജനസംഖ്യ റിപ്പോർട്ടിൽ കൂടുതലും യുവാക്കളാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. 15 നും 64 നും ഇടയിൽ പ്രായമുള്ള വ്യക്തികൾ ജനസംഖ്യയുടെ 74.7 ശതമാനമാണ്. അതേസമയം 14 വയസ്സിനു താഴെയുള്ള കുട്ടികൾ 22.5 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. 65 നും അതിനുമുകളിലും പ്രായമുള്ള മുതിർന്നവരുടെ എണ്ണം 2.8 ശതമാനം മാത്രമാണ്.

യുവജനതയാണ് ഒരു രാജ്യത്തിൻറെ ശക്തി എന്ന അർത്ഥത്തിൽ, യുവജനസംഖ്യ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ നൽകുന്നതാനെന്നു അധികൃതർ പുറത്തിറക്കിയ ഡാറ്റ സൂചന നൽകുന്നു. രാജ്യത്തിന്റെ ജനസംഖ്യാപരമായ സാധ്യതകളെ ഇത് പ്രതിഫലിപ്പിക്കുന്നതുമാണ്. കൂടാതെ വിദ്യാഭ്യാസം, പരിശീലനം, മനുഷ്യ മൂലധന വികസനം എന്നിവയിൽ തുടർച്ചയായ നിക്ഷേപത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുമുണ്ട്.