കോലൈസ്: പുതിയ മലയാളം ഷോർട്ട് ഫിലിം റിലീസിംഗിന് ഒരുങ്ങുന്നു

ജിദ്ദ: അലി അരിക്കത്തിന്റെ സംവിധാനത്തിൽ, മലയാളത്തിലെ പുതുമ നിറഞ്ഞ കഥാസൗന്ദര്യവുമായി പുതിയ ഷോർട്ട് ഫിലിം ‘കോലൈസ് ’ പ്രേക്ഷകരിലേയ്ക്ക് വരുന്നു. അബ്ദുള്ള മുക്കണ്ണി രചിച്ച ചെറുകഥയെ ആസ്പദമാക്കി അലി അരിക്കത്ത് തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്യുന്നു.
പൗരാണിക കേരളത്തിന്റെ പശ്ചാത്തലത്തിൽ, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഗാംഭീര്യവും സ്നേഹത്തിന്റെ ശുദ്ധിയും ഉൾക്കൊള്ളിച്ചാണ് ‘കോലൈസ് ’ എന്ന ഈ ഷോർട്ട്ഫിലിം ആഖ്യാനിക്കപ്പെടുന്നത്. ആഗ്രഹങ്ങളും ഓർമ്മകളും ചേർന്നൊരു നൊസ്റ്റാൾജിക് യാത്രയായി, സിനിമ കാലഘട്ടത്തിന്റെ വാസ്തവങ്ങളിലേക്കും ആത്മബന്ധത്തിന്റെ ആഴത്തിലേക്കും കാണികളെ നയിക്കുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മുക്കണ്ണി ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ, ശ്രദ്ധേയമായ ടെക്നിക്കൽ ടീം പിന്തുണയാകുന്നു. ഫെബിൻ ആറ്റുപുറം ക്യാമറ കൈകാര്യം ചെയ്യുന്നു. അദ് നുഷബീർ, അഫ്സൽ നാറാണത്ത്, അനീസ് ബാബു പുഴക്കാട്ടിരി, സാദത്ത് കൊണ്ടോട്ടി, നാസർ തിരുനിലത്ത്, സജ്ന സിദ്ദീഖ് ,സിവിൻ സൈമൺ ശ്രീത അനിൽകുമാർ, ഹാരിസ് അസൈൻ തുടങ്ങിയ സംഘം ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത് .
ഗായിക സോഫിയ സുനിൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം, സുബൈർ ജെ.കെ, റിഷാൻ റിയാസ് കല്ലിങ്കൽ, ഗായിക ബീഗം ഖതീജ, ഷാജി, അയ്യൂബ് മാസ്റ്റർ, ജനാസർ ശാന്തപുരം, മൈമൂന, സിമി സുകുമാരൻ, ശംസു, അലിതുവ്വൂർ, നിസാർ കരുനാകപള്ളി, സിയ ഷാജു തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കുന്നു.
ഒരു മാസത്തിനുള്ളിൽ ചിത്രം റിലീസ് ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുകയാണ്. സിനിമയുടെ ആദ്യ പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് നേടുന്നത്.






