നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഭവന സന്ദർശന ക്യാമ്പയിൻ നടത്തി

ജിദ്ദ: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ ശക്തമായ രാഷ്ട്രീയ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി ഭവന സന്ദർശന ക്യാമ്പയിൻ നടത്തി ജിദ്ദയിലുള്ള നിലമ്പൂറുകാരോട് നാട്ടിലുള്ള ബന്തുക്കളുമായി ബന്ധപ്പെട്ട് യു. ഡി. എഫ് നു വോട്ടുചെയ്യാൻ അഭ്യർത്ഥിക്കണമെന്നു ആവശ്യപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഓ.ഐ.സി.സി പ്രവർത്തകർ ജിദ്ദയുടെ വിവിധ മേഖലയിലുള്ള നിലമ്പൂരിലെ വോട്ടർമാരുടെ വീടുകളിൽ എത്തി. നിലമ്പൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഇപ്പോഴത്തെ ജനവിരുദ്ധ നിലപാടുകളും വിശദീകരിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം പൊതുസമ്മതം രൂപപ്പെടുത്താനും പോളിറ്റിക്കൽ അവബോധം വളർത്താനുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിട്ടത്.
പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദർശനത്തിൽ, വോട്ടർമാരും അവരുടെ കുടുംബാംഗങ്ങളും വളരെ താൽപര്യത്തോടെ പങ്കെടുത്തു. പലരുടെയും പ്രതികരണങ്ങൾ സർക്കാരിന്റെ ജനവിരുദ്ധനിലപാടുകളിലേക്കുള്ള അതൃപ്തി പ്രകടമാകുന്നതായിരുന്നു.
“ഒമ്പത് വർഷം ജനങ്ങളെ തളർത്തിയ പിണറായി സർക്കാരിന്റെ അവസാനം എഴുതപ്പെടുകയാണ്” എന്നായിരുന്നു നിലംബുരുകാരും ജിദ്ദയിലെ താമസക്കാരുമായ പി.ടി ഉസ്മാന്റെയും ഭാര്യയുടെയും കുടുംബത്തിന്റേയും അഭിപ്രായം. ഭവന സന്ദർശന ക്യാമ്പയിൻ പ്രവാസി സമൂഹത്തിൽ വലിയ ആവേശവും ഉണർവുമാണ് സൃഷ്ടിച്ചത്. ജിദ്ദയിലെ ഒഐസിസി പ്രവര്‍ത്തകർ മുഖേന ശക്തമായ ആക്റ്റിവിസവും സംഘാടനപരമായ ഏകോപനവും ഇത്തവണ പ്രചാരണത്തിൽ കാണപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണം വ്യാപിപ്പിച്ചുകൊണ്ട്, ഉയർന്ന രീതിയിലുള്ള ജനശ്രദ്ധ നേടിയ ഈ പ്രവര്‍ത്തനം, യു.ഡി.എഫ് സ്ഥാനാർത്ഥിക്കുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
ഒ ഐ സി സി സീനിയർ നേതാവ് സി എം അഹമ്മദ്, മൈനോറിറ്റി ജില്ലാ സെക്രട്ടറി മുജീബ് പാക്കട, റീജണൽ സെക്രട്ടറി ഉമ്മർ മങ്കട, ഒ ഐ സി സി ജിദ്ദ മലപ്പുറം ജില്ലാ നേതാക്കളായ ഇസ്മായിൽ കൂരിപ്പൊയിൽ, യു എം ഹുസ്സൈൻ മലപ്പുറം,
ഫൈസൽ മക്കരപ്പറമ്പ്, കമാൽ കളപ്പാടൻ, വെൽഫയർ കൺവീനർ സി പി മുജീബ്, സാജു റിയാസ്, ഉസ്മാൻ കുണ്ടുകാവിൽ അനസ് തുവ്വൂർ, ഉസ്മാൻ മേലാറ്റൂർ എന്നിവർ ഭവന സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി






