പട്ടാമ്പി സ്വദേശി സൗദിയിലെ ഹായിലിൽ മരിച്ചു

ഹായിൽ: പാലക്കാട് ജില്ലയിലെ പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) ഹൃദയാഘാദത്തെ തുടർന്ന് സൗദിയിലെ ഹായിലിൽ മരിച്ചു. സദിയാൻ ബൈത്തുൽ മുഷക്കൽ എന്ന ചായക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സലാമാത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കും. കെഎംസിസി വെൽഫെയർ വിങ്ങ് അംഗങ്ങളായ ഫൈസൽ കൊല്ലം, ബാപ്പു എസ്റ്റേറ്റ് മുക്ക്, നൗഷാദ് ഓമശ്ശേരി എന്നിവരും സാമൂഹിക പ്രവർത്തകൻ ചാൻസ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രേഖകൾ ശരിയാക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.