നെന്മിനി പ്രവാസി കൂട്ടായ്മ ഒമ്പതാം വാർഷികാഘോഷം സ്നേഹ സംഗമം എന്ന പേരിൽ കൊണ്ടാടി

ജിദ്ദ: ജിദ്ദയിലുള്ള നെന്മിനി പ്രവാസി കൂട്ടായ്മ (ജെ എൻ എ) ഒമ്പതാം വാർഷികാഘോഷം സ്നേഹ സംഗമം എന്ന പേരിൽ വിപുലമായ പരിപാടികളോടെ നടത്തി. ഷാനവാസ് പാലവിളയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പി. എം അബ്ദൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജെ. എൻ. എ. യുടെ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിൽ തിരിച്ചെത്തുന്നവർക്കു സ്വയം തൊഴിൽ മാർഗ നിർദ്ദേശങ്ങൾ നൽകണമെന്നും കേരള വ്യവസായ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ കെ ടി അബ്ദുൽ മജീദ്‌ ചടങ് ഉത്ഘാടനം ചെയ്ത്‌ കൊണ്ട്‌ പറഞ്ഞു.

കലാപരിപാടികൾ അവതരിപ്പിച്ചവർക്ക്‌ പ്രയോചകർ നൽകിയ സമ്മാനങ്ങൾ വിതരണം ചെയ്തു. സി അബൂബക്കർ,
ഉസ്മാൻ അൽ അമൂദി, അബ്ദുറഹ്മാൻ അൽ അൻസാരി, പി അബുക്കുട്ടി, ഒ. കെ. ഫൈസൽ, എ. കെ. അഷ്‌ റഫ്‌, ഒ. കെ. ഫിറോസ്‌, കെ. എം. റഷീദ്‌, എ. നാസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

റഫീഖ്‌ ചോലക്കൽ സ്വാഗതവും ഷാനവാസ് പാലവിളയിൽ നന്ദിയും പറഞ്ഞു.