ഇസ്പാഫ് പാരന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ്സ് 2025 വിതരണം ചെയ്തു
ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) പാരന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു. വിദ്യാർത്ഥികളുടെയും മാതാപിതാക്കൾക്കുള്ള പ്രയത്നങ്ങൾക്കുള്ള അംഗീകാരവും പ്രോൽസാഹനവുമായ അവാർഡ് രണ്ട് പതിറ്റാണ്ടുകളായി ഇസ്പാഫ് നടത്തിവരുന്നന്നുണ്ട്.
വിദ്യാർത്ഥികളെ അഭിനന്ദിച്ചതോടൊപ്പം കരിയറിൽ കൂടുതൽ ഉന്നതിയിൽ എത്തുമ്പോൾ അക്കാദമിക മികവിനൊപ്പം മൂല്യങ്ങൾ മുറുകെ പിടിക്കുവാൻ മുഖ്യാതിഥി ഇഫത്ത് യൂനിവേഴ്സിറ്റി ഡീൻ ഡോ. രീം അൽ മദനി പറഞ്ഞു. യൂനിവേഴ്സിറ്റിയുടെ 50% സ്കോളർഷിപ്പ് +2 വിലെ അവാർഡ് ജേതാക്കൾക്ക് പ്രഖ്യാപിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 20 രക്ഷിതാക്കള്‍ക്കും, 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 13 രക്ഷിതാക്കള്‍ക്കും, മികച്ച അക്കാദമിക് പ്രകടനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ 16 വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ മുഖ്യാതിഥികൾ സമ്മാനിച്ചു.
ഇസ്പാഫ് ജിദ്ദ പ്രസിഡണ്ട് എഞ്ചി. മുഹമ്മദ് ബൈജുവിൻ്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രിട്ടറി ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതമാശംസിച്ചു. അഹമദ് ഹിഫ്സു റഹ്മാൻ ഖിറാഅത്തു നടത്തി. എഞ്ചി. ജുനൈസ് ബാബു, ഇന്ത്യൻ സ്കൂൾ (ഗേൾസ് ) വൈസ് പ്രിൻസിപ്പൽ ഫർഹദന്നിസ ടീച്ചർ, സ്കൂൾ മാനേജ് കമ്മിറ്റി അംഗം ഡോ. അബ്ദുൽ സുബൈർ, സാദിഖ തരന്നും, ഡോ. ഷിബു അവാർഡുകൾ വിതരണം ചെയ്തു. ഡോ. അബ്ദുൽ സുബൈർ, അമീറലി, ഡോ. മുഷ്കാത്ത് മുഹമ്മദലി, നിഷാം, റിയാസ് കെ എം, വാസു വെള്ളേടത്ത്, അൻവർ അബ്ദുറഹ്‌മാൻ, ബാസിൽ ബഷീർ, മുഹമ്മദ് ഷമീർ, ലത്തീഫ് മൊഗ്രാൽ സംസാരിച്ചു.
എഞ്ചി. മുഹമ്മദ് കുഞ്ഞി, ദിയാ സാദത്, അഹ്‌ലം അൻവർ ലാലു, എഞ്ചിനീയര്‍ ബുഷൈര്‍ അബൂബക്കർ, എഞ്ചിനീയര്‍ അജ്‌ന അന്‍വര്‍ലാൽ പരിപാടി നിയന്ത്രിച്ചു. സലാഹ് കാരാടൻ, നാസർ ചാവക്കാട്, റിയാസ് പികെ, ശിഹാബ് പിസി, ഹിഫ്‌സുറഹ്മാൻ, വി പി അഹമ്മദ് യൂനസ്, അൻവർ ഷാജ, ജൈസൽ ബാബു, അബ്ദുൽ റഷാദ് കരുമാറ, അൻവർ ലാൽ, ഹാനി അമീർ അലി, റഫീഖ് പാണക്കാട്, മുഹമ്മദ് ഷമീർ, ആദിൽ ഇല്ലിക്കൽ, അനസ് മുഹമ്മദ്, മുഹമ്മദ് ബഷീർ, അബ്ദു റഹിമാൻ വലിയാകത്, മുഹമ്മദ് നൗഷാദ്, അബ്ദുൽ മജീദ് വിപി, അബ്ദുൽ ഗഫൂർ വളപ്പന്, ഫവാസ് കടപ്രത്, ആൻസി ബുഷൈർ തുടങ്ങിയവരും പരുപാടിയിൽ പങ്കെടുത്തു.






