ഹാജിമാർക്ക് യാത്രയയപ്പ് നൽകി മലപ്പുറം ജില്ല കെ എം സി സി

ജിദ്ദ: പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന കോട്ടക്കൽ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറിയും ജില്ലാ കെ എം സി സി വളണ്ടിയർ കോഡിനേറ്ററുമായ ഹംദാൻ ബാബു എം പിക്കും മൊറയൂർ പഞ്ചായത്ത് കെ എം സി സി അംഗം മുസ്തഫ കാളങ്ങാടനും മലപ്പുറം ജില്ല കെ എം സി സി പ്രവർത്തക സമിതി യാത്രയയപ്പ് നൽകി. കെ എം സി സി ജില്ല കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന യാത്ര അയപ്പിൽ പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.
കാപ്പ് മുഹമ്മദലി മുസ്ലിയാർ പ്രാർത്ഥനയും ഉത്ബോധനവും നടത്തി. സദസ്സിന് ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതമരുളി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അഷ്റഫ് ഇ സി, നൗഫൽ ഉളളാടൻ, ശിഹാബുദ്ധീൻ പുളിക്കൽ, മുഹമ്മദ് യാസിദ് തിരൂർ, അബ്ദുൽ ഫത്താഹ് താനൂർ, സൈതലവി പുളിയക്കോട്, മൊയ്തീൻ കുട്ടി കാവനൂർ, നാസർ പാക്കത്ത്, സാബിർ പാണക്കാട്, ഷൗക്കത്ത് എം പി തിരൂർ, ആബിദ് തയ്യിൽ, സി വി മെഹബൂബ്, പെരുമ്പിലായി മുഹമ്മദ് എന്നിവർ സംസാരിച്ചു.
ജിദ്ദയിൽ ഇതൊരു വേറിട്ട അനുഭവമാണെന്നും ഇത്തരം നല്ല പരിപാടികളുമായി മലപ്പുറം ജില്ലാ കെ എം സി സി കമ്മിറ്റി മുന്നോട്ട് പോകണമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. ഹാജിമാർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നും ഹാജിമാരുടെ പ്രാർത്ഥനയിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നതോടൊപ്പം സമുദായ ഐക്യത്തിനായും പ്രാർത്ഥിക്കണമെന്നും ഓർമ്മിപ്പിച്ചു.
ഹംദാൻ ബാബു എം പി, മുസ്തഫ കാളങ്ങാടൻ എന്നിവർ മറുപടി പ്രസംഗംഗത്തിൽ സഹപ്രവർത്തകർക്കും സംഘടനയ്ക്കും സമുദായത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പറഞ്ഞു. മജീദ് കള്ളിയിൽ പരുപാടിഒയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.






