അവസാന ഇന്ത്യൻ ഹജ്ജ് സംഘം ഇന്നെത്തും

♠ മൂസ്സ പാണ്ടിക്കാട്
ജിദ്ദ: മെയ് 10 മുതൽ ജിദ്ദ വിമാനത്താവളം വഴി ആരംഭിച്ച കേരള ഹാജിമാരുടെ വരവ് ഇന്ന് അവസാനിച്ചു. എന്നാൽ അഹമ്മദാബാദിൽ നിന്നുള്ള ഹാജിമാരുമായി മൂന്ന് വിമാനങ്ങൾ ഇന്ന് രാത്രി(ശനിയാഴ്ച) ജിദ്ദയിൽ എത്തുന്നതോടെ ഇന്ത്യയിൽ നിന്നുള്ള മൊത്തം ഹാജിമാരുടെ വരവ് പൂർത്തിയാകും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ശനിയാഴ്ച്ച പുലർച്ചെ കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ കേരളത്തിൽനിന്നുള്ള ഹാജിമാർ ജിദ്ദ വിമാനത്താവളം വഴി മക്കയിൽ എത്തിയിട്ടുണ്ട്. ഇതോടെ കേരളം ഹാജിമാരുടെ വരവ് പൂർത്തിയായിട്ടുണ്ട്. അഹമ്മദാബാദിൽ നിന്നുള്ള ഹാജിമാരുമായി മൂന്ന് വിമാനങ്ങൾ മാത്രമാണ് ഇനി എന്താണുള്ളത്.
ജിദ്ദ വിമാന താവളത്തിലെ ടർമിനൽ ഒന്നിൽ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയർമാരും മറ്റു മലയാളി സംഘടന നേതാക്കളും കേരളം ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. ഈത്തപഴവും ചായയും നൽകിയാണ് സ്വീകറിച്ചത്. ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ മക്കയിലേക്ക് മെട്രോ ട്രെയിൻ വഴി യാത്രയാക്കി. ഹാജിമാരും ഹജ്ജ് സേവകർക്ക് പ്രത്യാഭിവാദ്യം നേർന്നു. സാക്ഷികളായ സൗദി പോലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദ്യം ചെയ്തു.
കെ എം സി സി യുടെ വിമാനതാവളത്തിലെ സേവന പ്രവർത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര,
വി.പി. മുസ്തഫ, വി.പി അബ്ദുറഹ്മാൻ, നൗഫൽ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നൽകി.






