വളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: വയനാട് ജില്ലാ കെ.എം.സി.സി.ഹജ്ജ് വളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ കെ.എം.സി.സി. മുഖ്യ രക്ഷാധികാരി റസാക്ക് അണക്കായി ക്യാമ്പ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശിഹാബ് പേരാൽ അദ്ധ്യക്ഷത വഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ജിദ്ദ കെ.എം.സി.സി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ സിറാജ് കണ്ണവം മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ട, വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ എന്നിവർ വളണ്ടിയർമാർക്കു ക്ലാസ് എടുത്തു. വയനാട് ജില്ല കെഎംസിസി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ ഷാഹുൽ ഹമീദ് മാടക്കര, കോഡിനേറ്റർ നൗഷാദ് നെല്ലിയമ്പം, ഷറഫുദ്ദീൻ പൊഴുതന, ഹർഷൽ പഞ്ചാര, കാദർ യൂസഫ് കാരക്കാമല എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും, ട്രഷറർ അഷ്റഫ് കല്ലിടുമ്പൻ വേങ്ങൂർ നന്ദിയും പറഞ്ഞു.
ബാപ്പുട്ടി കൽപ്പറ്റ, മൂസ്സ ചീരാൽ, നാസർ നായിക്കട്ടി, സൈഫു മാണ്ടാട്, നിസാർ വെങ്ങപ്പള്ളി, ജാസിഫ് ചൂരൽമല, ജാഫർ പീച്ചംങ്കോട് എന്നിവർ പരിപാടിക്ക് നേത്യത്തം നൽകി.






