സി ബി എസ് ഇ സൗദി ക്ലസ്റ്റർ മീറ്റ് ഫുട്ബോൾ മത്സരിത്തിൽ അൽ മവാരിദ് സ്കൂൾ ജിദ്ദ ചാമ്പ്യൻമാരായി

ജിദ്ദ: ജിദ്ദയിലെ സൗദി സിറ്റി സ്റ്റേഡിയത്തിൽ കഴിഞ്ഞ ഒരാഴ്ചയോളമായി നടത്തി വരുന്ന സൗദിയിലെ മുഴുവൻ സിബിഎസ്ഇ സ്‌കൂളുകൾ പങ്കെടുത്ത മുപ്പത്തി മൂന്നാമത് സിബിഎസ്ഇ ക്ലസ്റ്റ്ർ മീറ്റ് ഫുട്ബോൾ മത്സരത്തിൽ അൽ മവാരിദ് ഇന്റർനാഷണൽ സ്കൂൾ സൗദി ക്ലസ്റ്റർ ചാമ്പ്യൻ മാരായി സെപ്റ്റംബറിൽ വരണാസിയിൽ വെച്ചു നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
സെമി ഫൈനലിൽ ഇന്ത്യൻ സ്കൂൾ റിയാദ്നെ കീഴടക്കി ഫൈനലിൽ എത്തിയ അൽ മവാരിദ് സ്കൂൾ ഫൈനലിൽ ഏറെ വാശിനിറഞ്ഞ മത്സരത്തിൽ സമനിലക്ക് ശേഷം നടന്ന പെനാൽറ്റി ഷൂറ്റൗട്ടിൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദ യെയും പരാജയപ്പെടുത്തിയാണ് ക്ലസ്റ്റർ ഫുട്ബോൾ ജേതാക്കളായത്. ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പ്രിൻസിപ്പൾ മുഹമ്മദ് ഇമ്രാൻ, ചെയർമാൻ ഡോ: സലീം, എസ്.എം.സി മെമ്പർ ഡോ ഹേമലത, അഡ്മിനിസ്ട്രേറ്റീവ് മെമ്പർ ഗസൻഫർ തുടങ്ങിയവർ ജേതാക്കൾക് ഉള്ള ട്രോഫി യും മെഡലുകളും സമ്മാനിച്ചു.
ടൂർണ്ണമെന്റിലെ ഏറ്റവും നല്ല ഡിഫന്ററായി മവാരിദ് സ്കൂൾ വിദ്യാർത്ഥി ജാസിലിനെ തെരഞ്ഞെടുത്തു.






