അബ്ദുൽ കരീം പനങ്ങാങ്ങരക്ക്‌ യാത്രയയപ്പ് നൽകി ഓ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

ജിദ്ദ: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മ നാട്ടിലേക്കു മടങ്ങുന്ന ഓ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ കരീം പനങ്ങാങ്ങരക്ക്‌ ഓ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഓ.ഐ.സി.സി പുഴക്കാട്ടിരി മണ്ഡലം ജന സെക്രട്ടറി‌, മങ്കട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ അദ്ദേഹത്തിന്റെ ശ്രദ്ദേയമായ സേവനത്തിനും അചഞ്ചലമായ സമർപ്പണത്തിനും അംഗീകാരമായി ചടങ്ങിൽ സ്നേഹോപഹാരം കൈമാറി. ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഫിറോസ് പോരുർ അദ്യക്ഷത വഹിച്ചു,

ആസാദ്‌ പോരുർ, ഇ.പി മുഹമ്മദാലി, കമാൽ കളപ്പടൻ, സാജു റിയാസ്, ഷിബു കാളികാവ്, അബ്ദുൽ കരീം പനങ്ങാങ്ങര, ഇബ്നു ശരീഫ് മാസ്റ്റർ, വി പി ഹുസൈൻ, ഉസ്മാൻ മേലാറ്റൂർ സംസാരിച്ചു. യാത്രയപ്പിന്‌ നന്ദി പറഞ്ഞു
അബ്ദുൽ കരീം പനങ്ങാങ്ങര സംസാരിച്ചു.

ഇസ്മയിൽ കൂരിപൊയിൽ സ്വാഗതവും, ഫൈസൽ മക്കരപ്പറമ്പ്‌ നന്ദിയും പറഞ്ഞു.