ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി നെഹ്‌റു അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ അറുപത്തി ഒന്നാമത് ചരമദിനം ആചരിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ് രാഷ്ട്ര നിർമ്മാണത്തിന്‍റെ അടിസ്ഥാന ആശയങ്ങൾ അവതരിപ്പിച്ചതും യാഥാർഥ്യമാക്കിയതും. ഇന്ത്യയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്‍റെ ചിന്തകൾ ഇന്നും ഇന്ത്യയിൽ പ്രസക്തമാണ് എന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഫിറോസ് പോരുർ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കൂരിപൊയിൽ, കമാൽ കളപ്പാടൻ, ഫൈസൽ മക്കരപ്പറമ്പ, ആസാദ് പോരുർ, ഇ പി മുഹമ്മദാലി, അബ്ദുൽ കരീം പനങ്ങാങ്ങര
എന്നിവർ സംസാരിച്ചു.






