ദേശീയ പാത തകർച്ച: ശക്തമായ അന്വേഷണവും നടപടിയും വേണം

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് ദേശീയ പാത തകർന്ന സംഭവത്തിൽ ശക്തമായ അന്വേഷണവും നടപടിയും വേണമെന്ന് ജിദ്ദ-മലപ്പുറം ജില്ല കെ എം സി സി പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ്പാർക്കിന് സമീപവും പുതുതായി വിള്ളല്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിലും സമയമായി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണവും നടപടിയും ആവശ്യമാണെന്ന് ജിദ്ദ-മലപ്പുറം ജില്ല കെ എം സി സി ആവശ്യപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ജിദ്ദ-മലപ്പുറം ജില്ല കെ എം സി സി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ലത്തീഫ് മുസ്ല്യാരങ്ങാടി ഉദ്ഘാടനം ചെയ്തു.
സ്പോർട്സ് സംബന്ധിച്ച കാര്യങ്ങൾ ഓർഗനൈസിംഗ് സെക്രട്ടറി അബു കട്ടുപ്പാറ, ഹജ്ജ് സേവനം സംബന്ധിച്ചു ജില്ല കോഡിനേറ്റർ അബൂട്ടി പള്ളത്ത്, സോളാർ പദ്ധതിയെകുറിച്ചു അഷ്റഫ് ഇ.സിയും യോഗത്തിൽ വിശദീകരിച്ചു.
നാഷണൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ, ഇസ്മയിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ തുടങ്ങി നേതാക്കളും വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹംദാൻ ബാബു (കോട്ടക്കൽ), സുലൈമാൻ കൊടവണ്ടി (മഞ്ചേരി), അൻവാറുൽ ഹഖ് (കൊണ്ടോട്ടി ), നാസർ പാക്കത്ത് (പെരിന്തൽമണ്ണ), റഷീദ് കോഴിക്കോടൻ (തിരൂരങ്ങാടി), ഇ.വി നാസർ (വേങ്ങര), സാദിഖ് ചിറയിൽ (താനൂർ), ജംഷീർ കെ വി (വള്ളിക്കുന്ന്), ഫസലുറഹ്മാൻ കെ എച്ച്( നിലമ്പൂർ), ഹംസ സി എച്ച് (മങ്കട ), മുസ്തഫ എം പി (തിരൂർ), സാബിർ പാണക്കാട് (മലപ്പുറം), സൈതലവി പുളിയക്കോട് (ഏറനാട്), സലിം മമ്പാട് ( വണ്ടൂർ) ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ജില്ലയിൽ നിന്നും 402 ഹജ്ജ് വളണ്ടിയർമാരെ സേവനത്തിനായി അയക്കും. ജില്ലാ സോളാർ കുറി ആദ്യ നറുക്കെടുപ്പ് നടന്നു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് പഞ്ചായത്ത് മുൻസിപ്പൽ കമ്മറ്റികളെ സജ്ജരാക്കാൻ മണ്ഡലം കമ്മിറ്റികളെ ചുമതലപ്പെടുത്തി.
മജീദ് കള്ളിയിൽ, അലി പാങ്ങാട്ട്, ശിഹാബുദ്ദീൻ പുളിക്കൽ, മുസ്തഫ കോഴിശ്ശേരി, യാസിദ് തിരൂർ, നൗഫൽ ഉള്ളാടൻ, നിഷാം അലി, കബീർ മോങ്ങം, സി വി മെഹബൂബ്, ജാഫർ വെന്നിയൂർ, അബ്ദുൽ കരീം, നാസർ മമ്പുറം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. നാസർ പാക്കത്ത് ഖിറാഅത്തും ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി ജാഫർ അത്താണിക്കൽ നന്ദിയും പറഞ്ഞു.