രാജീവ് ഗാന്ധി, പി.എം നജീബ് എന്നിവരുടെ ചരമവാർഷിക ദിനം ആചരിച്ചു

ജിദ്ദ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിനാലാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷറഫിയ മൊനാൽ ജിദ്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഞ്ചാലൻ ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ കൈപിടിച്ചു നടത്തിയ ധിഷണാ ശാലിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. ചരിത്രത്തിൽ തുല്യതയില്ലാത്ത വ്യക്തിത്വവും, ഭരണ നേതൃപാടവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. രാജ്യത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ച വിവര സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയാണ്. ടെലികോം, 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടവകാശം, പഞ്ചായത്തീരാജ് സംവിധാനം അടക്കം എണ്ണിയാൽ ഒടുങ്ങാത്ത നവീന പദ്ധതികൾക്കാണ് അദ്ദേഹം രൂപം നൽകിയത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഷറഫ് അഞ്ചാലൻ സൂചിപ്പിച്ചു.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗം സി എം അഹ്മദ് ആക്കോട്, ജിദ്ദ വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, കെ.എം.സിസി. സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ വെളിയംകോട്, മാധ്യമ പ്രവർത്തകൻ സാദിഖലി തുവ്വൂർ എന്നിവർ സംസാരിച്ചു.

ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി മുൻ അധ്യക്ഷനായിരുന്ന പിഎം നജീബിന്റെ ചരമവാർഷികവും ആചരിച്ചു. സൗദി അറേബ്യയിലൂടെ നീളം ഒ.ഐ.സി.സി സംഘടന ഘടകങ്ങൾ രൂപീകരിക്കുകയും, സുശക്തമായ നേതൃത്വം നൽകുകയും ചെയ്ത നേതാവായിരുന്നു പി.എം നജീബ് എന്ന് യോഗം അനുസ്മരിച്ചു.

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സനൂജ്, കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഹസീഫ്, കെഎസ്‌യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സവാദ് എന്നിവരെ ചടങ്ങിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതം ആശംസിച്ചു. രാജീവ് ഗാന്ധിയുടെ ച്ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി സർവ്വമത പ്രാർത്ഥനയോടു കൂടിയിട്ടാണ് ചടങ്ങ് ആരംഭിച്ചത്. ഒ.ഐ.സി.സി ഗ്ലോബൽ, നാഷണൽ, റീജിയൻ, ജില്ലാ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. . ശ്രീത അനിൽകുമാർ, ആയിശ സിയ, നിഫ എന്നിവർ സർവ്വമത പ്രാർത്ഥനക്ക് നേതൃത്വം നൽകി. മലപ്പുറം ജില്ലാ സെക്രട്ടറി യു. എം ഹുസൈൻ നന്ദി പറഞ്ഞു.

മുജീബ് പാക്കട, ഉമ്മർ മങ്കട ഫൈസൽ മക്കരപ്പറമ്പ്, സമീർ പാണ്ടിക്കാട്, അനസ് തുവ്വൂർ, കമാൽ കളപ്പാടൻ, ഫിറോസ് ചെറുകോട്, ഇ പി മുഹമ്മദലി, സാജു റിയാസ്, ഷംസുദ്ദീൻ മേലാറ്റൂർ, നിസ്നു ഹുസൈൻ, ഷിബു കാളികാവ് എന്നിവർ നേതൃത്വം നൽകി.