ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കെ-എൽ 84 സൂപ്പർ കപ്പ് ഫുട്ബോൾ ജൂൺ 12, 13 തിയ്യതികളിൽ അരങ്ങേറും

ജിദ്ദ:ജിദ്ദ-കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ‘കെ-എൽ 84 സൂപ്പർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്’ സീസൺ-2  സംഘടിപ്പിക്കുന്നു. ജൂൺ 12,13 തിയ്യതികളിൽ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ അൽ റുസൂക്ക് സ്റ്റേഡിയത്തിലാണ് പ്രമുഖ ടീമുകളെ അണിനിരത്തി ടുർണമെന്റ് സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയിലെയും മിഡിലീസ്റ്റിലെയും പ്രമുഖ ബിസിനസ് ഗ്രൂപ്പായ അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് ‘KL-84 സൂപ്പർ കപ്പ് സീസൺ 2’ ടൂർണമെന്റ് സ്പോൺസർ ചെയ്യുന്നത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മുൻ വർഷങ്ങളിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിലെ അതിശയിപ്പിക്കുന്ന ജന പങ്കാളിത്തവും വൻ വിജയവുമാണ് ഈ വർഷവും ടൂർണമെന്റ് ഒരുക്കാൻ പ്രേരിപ്പിച്ചതെന്ന് സംഘാടകർ ജിദ്ദയിലെ ഷറഫിയയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലു വെറ്ററൻസ് മത്സരം അടക്കം പന്ത്രണ്ടു മത്സരങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുക. ജിദ്ദയിൽനിന്നുള്ള നാലു ടീമുകൾക്ക് പുറമെ യാമ്പുവിൽനിന്നുള്ള രണ്ടും മദീന, തബൂക്ക് എന്നിവടങ്ങളിൽനിന്നുള്ള ഓരോ ടീമും ടൂർണമെന്റിൽ പങ്കെടുക്കുമെന്നും. മത്സരം വീക്ഷിക്കാനെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു. ജേതാക്കൾക്ക് 10,000 റിയാലാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 5000 റിയാലും സമ്മാനമായി ലഭിക്കും.

അര്‍കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസും, ദ മലയാളം ന്യൂസുമാണ് ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍.

പത്രസമ്മേളനത്തിൽ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മാഈല്‍ മുണ്ടക്കുളം, അര്‍കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടര്‍ ആന്റ്‌ സി.ഇ.ഒ സുനീര്‍ കെ.ടി., ജിദ്ദ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ് വാഴയൂര്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ വെട്ടുപ്പാറ, ചെയര്‍മാന്‍ കെ.പി. അബ്ദുറഹ്‌മാന്‍, ഫുട്‌ബോള്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എന്‍.എ. ലത്തീഫ് , സെൻട്രൽ കമ്മിറ്റി ഭാരവാഹി ലത്തീഫ് മുസ്ല്യാരങ്ങാടി, മണ്ഡലം സെക്രട്ടറി ലത്തീഫ് പൊന്നാട്, ടൂർണമെന്റ് കമ്മിറ്റി അംഗം സൈനു കാരി, മറ്റു ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.