ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊന്നാനി വെൽഫയർ കമ്മിറ്റി അനുമോദിച്ചു

ദമ്മാം: പൊന്നാനി വെൽഫെയർ കമ്മിറ്റി ദമ്മാം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന ചടങ്ങിൽ പ്രസിഡണ്ട് ഫൈസൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.

പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഫ മറിയം, സിദ്രാ അൻവർ സാദത്ത്, പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ സൈബ ഫാത്തിമ ഇളയേടത്ത്, ആമിന പാലത്തം വീട്, സയ്യിദ് സിദാൻ ജിഫ്രി എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

ഇരുപത്തി അഞ്ചു വർഷത്തെ പ്രവാസം പൂർത്തിയാക്കിയ പൊന്നാനി വെൽഫെയർ കമ്മിറ്റി സീനിയർ അംഗവും രക്ഷാധികാരിയുമായ പി.എം നിയാസിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ ഉന്നത പഠനവുമായി ബന്ധപ്പെട്ട് ഫൈസൽ മാറഞ്ചേരി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

വൈസ് പ്രസിഡണ്ട് ഹംസക്കോയ , രക്ഷാധികാരി ഖാജ മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ആഷിന അമീർ ചടങ്ങിൽ മോഡറേറ്റർ ആയിരുന്നു. ജോയിന്റ് സെക്രട്ടറി സിറാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.വി സമീർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി ഷബീർ മൂച്ചിക്കൽ സ്വാഗതവും ബഷീർ അസൈനാർ നന്ദിയും പറഞ്ഞു

ഫോട്ടോ: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊന്നാനി വെൽഫയർ കമ്മിറ്റി അനുമോദിക്കുന്നു.