ജിദ്ദ എഫ് സി അസീസിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറ്; റിയൽ എഫ് സി വിജയി

ജിദ്ദ: അൻസാമർ സ്റ്റേഡിയത്തിൽ നടന്ന ജിദ്ദ എഫ് സി അസീസിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജിദ്ദയിലെ എട്ടു ടീമുകൾ തമ്മിലാണ് മാറ്റുരച്ചത്. ഫൈനൽ മത്സരത്തിൽ എഫ് സി പാലസ്തീൻ ടീം റിയൽ എഫ് സി ടീമും തമ്മിൽ ഏറ്റുമുട്ടി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷുട്ടൗട്ടിൽ 4 ന് എതിരെ 5 ഗോളുകൾക്ക് റിയൽ എഫ് സി വിജയികളായി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
വിന്നേഴ്സ് ടീമിനുള്ള ട്രോഫി നസീം ജിദ്ദ മെഡിക്കൽ സെൻറർ പ്രതിനിധികൾ സമ്മാനിച്ചു. റണ്ണേഴ്‌സിനുള്ള ട്രോഫി അൽസഫ റസ്റ്റോറൻറ് സമ്മാനിച്ചു. കമ്മറ്റി ഭാരവാഹികളായ അക്ബർ, ഹനീഫ, റയീസ്, ലത്തീഫ്, ഷഫീഖ് എന്നിവർ സമ്മാനദാന ചടങ്ങിൽ സംസാരിച്ചു.