ജിദ്ദ സോക്കർ ഫെസ്റ്റ് സെമി ഫൈനൽ മത്സരങ്ങൾ പൂർത്തിയായി; ഫൈനൽ വരുന്ന വെള്ളിയാഴ്ച

ജിദ്ദ: ജിദ്ദ സോക്കർ ഫെസ്റ്റ് 2K25ൻ്റെ ആവേശകരമായ സെമിഫൈനൽ മത്സരങ്ങൾ ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിൽ നടന്നു. കാണികളെ ആവേശത്തിലാഴ്ത്തി ഇരു വിഭാഗങ്ങളിലായി നടന്ന സെമിഫൈനൽ പോരാട്ടങ്ങൾക്ക് ശേഷം ഫൈനൽ മത്സരങ്ങൾക്കുള്ള ടീമുകൾ തീരുമാനമായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

വെറ്ററൽസ് വിഭാഗത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ സോക്കർ എഫ്സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജെഎസ്സി ഷീറ ലാറ്റിൻ സീനിയേഴ്സിനെ പരാജയപ്പെടുത്തി. രണ്ടാം വെറ്ററൽസ് സെമിയിൽ ഏഷ്യൻ ടൈംസ് ജിദ്ദ ഫ്രണ്ട്‌സ് വെറ്ററൻസ് ചാംസ് എഫ്‌സിയെ ടൈബ്രേക്കറിൽ 5-4 ന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.


സീനിയർ വിഭാഗത്തിലെ ആദ്യ സെമിഫൈനലിൽ സമ യുണൈറ്റഡ് ട്രെഡിങ് ഇത്തിഹാദ് എഫ്സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അബീർ എക്സ്പ്രസ്സ് ക്ലിനിക്ക് എഫ്‌സിയെ തോൽപ്പിച്ചു. രണ്ടാം സെമിഫൈനലിൽ റീം എഫ്സി യാമ്പു, സംസം എഫ്‌സി അൽമദീന റെസ്റ്റോറൻ്റിനെ 3-2 ന് പരാജയപ്പെടുത്തി.

മെയ് 23ന് വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ വെറ്ററൽസ് വിഭാഗത്തിൽ സോക്കർ ഫ്രീക്സ് എഫ്സി ഏഷ്യൻ ടൈംസ് ജിദ്ദ ഫ്രണ്ട്‌സിനെയും, സീനിയർ വിഭാഗത്തിൽ സമ യുണൈറ്റഡ് ട്രെഡിങ് ഇതിഹാദ് എഫ്സി റീം എഫ്സി യാമ്പുവിനെയും നേരിടും.

സെമിഫൈനൽ മത്സരത്തിൽ ബേബി നീലാമ്പ്ര (സിഫ് പ്രസിഡൻ്റ്), സുൽഫികർ (ഏഷ്യൻ ടൈംസ്), സൗഫർ റീം അൽ ഉല, ശംസാദ് സമ ട്രെഡിങ് കമ്പനി, ഷാമിൽ ജെൻ്റ്സ് ഈഗോ, ലത്തീഫ് എൻ കംഫോർട്ട്, അസ്‌ലം ബുസ്താൻ സൂപ്പർമാർക്കറ്റ്, നാസർ ജമാൽ, ഹിഫ്സു റഹ്മാൻ, ഫിറോസ് ചെറുക്കോട്, ഹബീബ് റഹ്മാൻ, സജാദ് അബീർ ഗ്രൂപ്പ്, മുസ്തഫ വിജയ് മസാല, ഷാഫി ഔറ ബ്യൂട്ടി ആൻഡ് ബ്രൈഡൽ ഹബ് തുടങ്ങിയ ജിദ്ദയിലെ പ്രമുഖ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി പങ്കെടുത്തു.