മെഹ്റമില്ലാത്ത ആദ്യഹജജ് സംഘത്തിന് മക്ക കെ എം സിസി വളണ്ടിയർമാരുടെ വരവേൽപ്പ്

♠ അസ്മ ജംഷീദ്
@jaferalipalakkode മുഹറമില്ലാത്ത ആദ്യഹജജ് സംഘത്തെ മക്ക കെ എം സിസി വളണ്ടിയർ മാർ സ്വീകരിച്ചു.. കേരളത്തിൽനിന്നുള്ള മുഹറമില്ലാത്ത കണ്ണൂരിൽ നിന്നുള്ള 170 ഹജ്ജുമ്മമാരാണ് മക്കയിലെ അസീസിയിലുള്ള ബിൽഡിംഗ് നമ്പർ 179, 172, എന്നീ ബിൽഡിംഗുകളിലാണ് ഇന്ത്യൻ ഹജജ് മിഷൻ താമസ സൗകര്യം ഒരിക്കിയിരിക്കുന്നത്.. അസീസിയയിൽ എത്തിയ ആദ്യസംഘത്തെ കെ എം സി സി നാഷണൽ പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ, ഹജജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുർ, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞകുളം, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.#gulfmalayali
മക്ക: കേരളത്തിൽനിന്നുള്ള മെഹ്റമില്ലാത്ത ആദ്യ വനിതാ ഹജജ് സംഘത്തെ മക്ക കെ എം സിസി വളണ്ടിയർമാർ സ്വീകരിച്ചു. കണ്ണൂരിൽ നിന്നുള്ള 170 ഹജ്ജുമ്മമാരാണ് മക്കയിൽ എത്തിയത്. അസീസിയിലുള്ള 179, 172, എന്നീ കെട്ടിടങ്ങളിലാണ് ഇന്ത്യൻ ഹജജ് മിഷൻ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
കെ എം സി സി സൗദി ദേശീയ കമ്മറ്റി പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ, ഹജജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുർ, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞകുളം, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ എന്നിവരുടെ നേതൃത്വത്തിലുള്ള കെഎംസിസി പ്രവർത്തകർ ലഘുഭക്ഷണം നൽകി സ്വീകരിച്ചു.