കേരളത്തിൽ നിന്നും മഹ്‌റമില്ലാത്ത ആദ്യ ഹജ്ജ് സംഘം എത്തി

@jaferalipalakkode കേരളത്തിൽ നിന്നും മഹ്‌റമില്ലാത്ത ആദ്യ ഹജ്ജ് സംഘം എത്തി
https://www.instagram.com/reel/DJjQAX9Ipvj
♠ അസ്മ ജംഷീദ്
ജിദ്ദ: കേരളത്തിൽ നിന്നുമുള്ള മഹ്‌റമില്ലാത്ത(പുരുഷ അകമ്പടിയില്ലാത്ത) ആദ്യ ഹജ്ജ് സംഘം തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളം വഴി ജിദ്ദയിൽ എത്തി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജിദ്ദ ഇന്ത്യൻ കൗൺസിലേറ്റ് പ്രതിനിധികൾ, സൗദി ഹജ്ജ് മിഷൻ ജീവനക്കാർ, ജിദ്ദയിലെ വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ ഊഷ്‌മള സ്വീകരണം നൽകി. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3045 വിമാനത്തിൽ 171 ഹാജിമാരാണ് ഉണ്ടായിരുന്നത്. കൂടാതെ ഇന്ന് തന്നെ കോഴിക്കോട് നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3025 എന്ന രണ്ടാമത്തെ വിമാനത്തിൽ 173 ഹാജിമാരും IX 3035 എന്ന മൂന്നാമത്തെ വിമാനത്തിൽ 173 ഹാജിമാരും ജിദ്ദയിൽ എത്തും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലെ അസീസിയയിൽ താമസിക്കാനുള്ള കെട്ടിടങ്ങളിലേക്കു താമസകേട്ടിട നമ്പർ അനുസരിച്ചു തരം തിരിച്ചാണ് മക്കയിലേക്ക് ബസ്സുകളിൽ കൊണ്ടുപോയത്.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ഹജ്ജ് സെല്ലിന്റെ വനിതകളടക്കമുള്ള വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഹാജിയമാർക്കുള്ള സേവനം 24 മണിക്കൂറും വിമാനത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
ജിദ്ദ കെഎംസിസി നേതാക്കളായ അഹ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ, വി പി അബ്ദുറഹിമാൻ, നൗഫൽ റഹീലി, സിറാജ് കണ്ണവം, ലത്തീഫ് വയനാട്, റഹ്മത്തലി, മുംതാസ് പാലോളി, ഷമീല മൂസ, ഹാജറ ബഷീർ, സലീന ഇബ്രാഹീം, മൈമൂന ഇബ്രാഹിം തുടങ്ങിയവർ വളണ്ടിയർ സേവനത്തിന് വിമാനത്താവളത്തിൽ നേതൃത്വം നൽകി.