മലപ്പുറം ജില്ലാ കെ എം സി സി വനിതാ വിംഗിന്റെ “മലപ്പുറം മൊഞ്ച് 2025” മൈലാഞ്ചി മൊഞ്ചിൻറെ ചേലോടെ അരങ്ങേറി

♠ അസ്മ ജംഷീദ്
ജിദ്ദ: മലപ്പുറം ജില്ലാ കെ എം സി സി വനിത വിഗ് കുടുംബിനികൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച മെഹന്തി മത്സരവും ചിത്ര രചനാ മത്സരവും ഇശൽ നൈറ്റും ശ്രദ്ധേയമായി. കൈകളിൽ മനോഹരമായി മൈലാഞ്ചിയിട്ടും വരച്ചും ഓരോമൽസരാർഥികളും ഒന്നാം സമ്മാനം കരസ്ഥമാക്കാൻ മത്സരിച്ചപ്പോൾ മനസ്സിലെ ആശയങ്ങൾ ഭംഗിയുള്ള വർണ്ണങ്ങൾ വിരിയുകയായിരുന്നു.
ശറഫിയ്യ അൽ അബീർ റൂഫ് ടോപ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “മലപ്പുറം മൊഞ്ച് 2025” ജിദ്ദ കെ എം സി സി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ എം സി സി വനിത വിംഗ് പ്രസിഡൻ്റ് റസീന പള്ളിപ്പറമ്പൻ അദ്ധ്യക്ഷ്യം വഹിച്ചു.
മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, സെൻട്രൽ കമ്മിറ്റി വനിത വിംഗ് ഭാരവാഹികളായ ഷമീല മൂസ, കുബ്റ, ഹസീന അഷ്റഫ് ആശംസകൾ നേർന്ന് സംസാരിച്ചു. നിസാം മമ്പാട്, ഇസ്മയിൽ മുണ്ടക്കുളം, സുബൈർ വട്ടോളി, സലീം മമ്പാട്, അഷ്റഫ് മുല്ലപ്പള്ളി, അബൂട്ടി പള്ളത്ത്, അഷറഫ് ഇ സി, മജീദ് കള്ളിയിൽ, അലി പാങ്ങാട്ട്, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാടൻ, യാസിദ് തിരൂർ, ശിഹാബ് പുളിക്കൽ, മെഹബൂബ് സി വി സംബന്ധിച്ചു.
മുസ്തഫ മാസ്റ്റർ വേങ്ങരയുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ഷമീല, നസീഹ, ഹംദ മൈലാഞ്ചി മത്സരത്തിനും സഫ, ആമിന ചിത്രരചനാ മത്സരങ്ങൾക്കും വിധികർത്താക്കളായിരുന്നു. കുട്ടികളുടെ ഒപ്പനയും ഡാൻസും അടക്കമുള്ള കലാപരിപാടികൾ ഹൃദ്യമായി. ഡോക്ടർ മിർസാന ഷാജു, ഹസീന അഷ്റഫ്, റാഫി തുടങ്ങിയവർ നയിച്ച ഇശൽ നൈറ്റും അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
സലീന ടീച്ചർ, കെ പി ഇർഷാദ, ശബ്ന സക്കരിയ്യ, പി വി ആഷിഫ, സൻഹ ബഷീർ, സക്കീന ജാസ്മിൻ, ഖദീജ മുഹമ്മദ്, സുഹറാബി സിസ്റ്റർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത് സ്വാഗതവും ശഹീദ ടീച്ചർ നന്ദിയും പറഞ്ഞു.