അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ചവരും വാഹന സൗകര്യമൊരുക്കിയവരും പിടിയിൽ

മക്ക: ഹജ്ജ് അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഏഴുപേരും ഇവർക്ക് വാഹന സൗകര്യം ഒരുക്കിയ രണ്ടുപേരും പിടിയിൽ. ഇവരിലൊരാൾ വഹാരമോടിച്ച ഡ്രൈവറും മറ്റൊരാൾ സഹായിയുമാണ്. ഹജ്ജ് സുരക്ഷാ സേനയാണ് ഞായറാഴ്ച്ച ഇവരെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
പുണ്ണ്യ നഗരിയിൽ പ്രവേശിക്കാൻ സൗകര്യം ചെയ്യുന്നവർക്ക് ഒരു ലക്ഷം സൗദി റിയാലാണ് പിഴ ചുമത്തുന്നത്. യാത്രക്കാരായ ഏഴുപേർക്ക് ഇരുപതിനായിരം റിയൽ വീതം പിഴ ഈടാക്കി നാടുകടത്തും. കഴിഞ്ഞ ദിവസം മക്കയിലേക്ക് യാത്ര സൗകര്യം നൽകിയ ഒരു ഇന്ത്യക്കാരനും മറ്റൊരു ഈജിപ്ഷ്യൻ പൗരനും അധികൃതരുടെ പിടിയിലായിരുന്നു.