മക്ക കെഎംസിസി ആദ്യ മലയാളി ഹജ്ജ് സംഘത്തിന് സ്വീകരണം നൽകി

മക്ക: ശനിയാഴ്ച രാവിലെ എട്ടുമണിയോടടുത്തു മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് മക്ക കെഎംസിസി ഊഷ്മള സ്വീകരണം നൽകി. അസീസിയ്യയിലെ 92 ആം കെട്ടിടത്തിലെ താമസ സ്ഥലത്തു നൽകിയ വരവേൽപ്പിൽ കെഎംസിസി വനിത വളണ്ടിയർമാരും ഉണ്ടായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മക്ക കെഎംസിസി ഹജ്ജ് സെൽ പ്രവർത്തകർ ഹാജിമാർക്ക് മുസല്ല, ചായ, പലഹാരങ്ങൾ, കാരക്ക തുടങ്ങിയവ നൽകിയാണ് സ്വീകരിച്ചത്. സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, സൗദി കെഎംസിസി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, മക്ക കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ സുലൈമാൻ മാളിയേക്കൽ, മക്ക കെഎംസിസി ഹജ്ജ് സെൽ വളണ്ടിയർ ക്യാപ്റ്റൻ മുസ്തഫ മുഞ്ഞക്കുളം, ട്രഷറർ നാസർ കിൻസാറ, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഷാഹിദ് പരേടത്ത്, ഇസ്സുദ്ധീൻ അലുക്കൽ, സിദ്ധീഖ്‌ കൂട്ടിലങ്ങാടി, എം സി നാസർ, വനിതാ വണ്ടിയർമാരായ സുലൈഖ നാസർ, സറീന ആസിഫ്, ഉമൈബാ ബാനു, ആയിഷ അഫ്സൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.