മദീന സന്ദർശനം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് മക്ക കെഎംസിസിയുടെ ഊഷ്മള സ്വീകരണം

മക്ക: ഇന്ത്യയിൽ നിന്നും കേന്ദ്ര ഹജ്ജുകമ്മറ്റി വഴി ഈ വർഷം ആദ്യം മദീന പുണ്ണ്യ ഭൂമിയിൽ എത്തിയ ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തി. മക്കയിൽ എത്തിയ ഹാജിമാർക്ക് മക്ക കെഎംസിസി ഊഷ്മള സ്വീകരണം നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഇന്ത്യൻ ഹജ്ജ് സംഘം മക്കയിൽ എത്തിയിട്ടുള്ളത്. ഹൈദ്രാബാദിൽ നിന്നും ലക്ക്നോവിൽ നിന്നുമുള്ള 550 ഹാജിമാരാണ് സംഘത്തിലുള്ളത്. മക്കയിലെ അസിസിയയിൽ ഇന്ത്യൻ ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള 05, 21, 262, 289 കെട്ടിടങ്ങളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് സംഘം മദീനയിൽ നിന്നും അസീസിയയിൽ എത്തിയത്.
ഹാജിമാരെ പഴങ്ങളടങ്ങിയ കിറ്റ് നൽകിയാണ് മക്ക കെഎംസിസി വരവേറ്റത്. സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, നാഷണൽ ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, ഹജ്ജ് സെൽ ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, എം സി നാസർ, നാസർ കിൻസാറ, ഇസ്സുദ്ധീൻ ആലുക്കൽ, സിദ്ധീഖ് കൂട്ടിലങ്ങാടി, ഷമീർ ബദർ, നാസർ ഉണ്ണിയാൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഉസ്മാൻ നാലകത്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.