സഫയർ മലയാളി കൂട്ടായ്മയുടെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ-1 ഗ്രാൻഡ് ഫിനാലെ മെയ് 9ന്

@jaferalipalakkode SAFARE MALAYALI KUTTAYMA
ജിദ്ദ: സഫയർ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ സംഘടിപ്പിച്ചുവരുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ -1 ഗ്രാൻഡ് ഫിനാലെ ഈ വരുന്ന മെയ് ഒമ്പതാം തിയ്യതി വെള്ളിയാഴ്ച നടക്കും. ജിദ്ദയിലെ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 7 മണിമുതൽ മത്സരം ആരംഭിക്കും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
സീനിയർ, ജൂനിയർ എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായാണ് മത്സരം നടക്കുക. സീനിയർ വിഭാഗത്തിലേക്ക് ഇതിനകം എട്ട് പേരെയും, ജൂനിയർ വിഭാഗത്തിലേക്ക് നാല് പേരേയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതിൽ നിന്നും 4 പേർ സീനിയർ വിഭാഗത്തിലും 3 പേർ ജൂനിയർ വിഭാഗത്തിലും ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുമെന്ന് ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
പരുപാടിയുടെ ഭാഗമായി ജിദ്ദയിലെ ശ്രദ്ധേയരായ കലാകാരൻമാർ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട്, മുട്ടിപ്പാട്ട്, സൂഫി ഡാൻസ്, കോൽകളി, ഒപ്പന തുടങ്ങിയവ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. കലാ കായിക മത്സരങ്ങൾക്കൊപ്പം പ്രവാസി മലയാളികൾക്ക് അവസരങ്ങളൊരുക്കുക എന്നതാണ് സഫയർ മലയാളി കൂട്ടായ്മയുടെ ലക്ഷ്യം.
ചെയർമാൻ അഷ്‌റഫ് ചുക്കൻ, ജനറൽ കൺവീനർ അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, മുഖ്യ രക്ഷാധികാരി ഹംസ സഫയർ, ഓർഗനൈസർ ബാദുഷ ഇ. കെ, ജോയിന്റ് കൺവീനർമാർ: അമീർ പരപ്പനങ്ങാടി, മുജഫർ ഇ.കെ, ഉമർ മങ്കട,
ജോയിന്റ് ഓർഗനൈസർമാർ: നാസർ പി.കെ. മമ്പുറം, ജലിൽ ചേറൂർ, ജംഷീർ മമ്പുറം, പബ്ലിസിറ്റി കൺവീനർമാർ:
റാഫി പൂക്കിപ്പറമ്പ്, ശ്രീത അനിൽ കുമാർ, സിദ്ധീഖ് പുള്ളാട്ട്, മുബാറക് വാഴക്കാട് എന്നിവരാണ് സംഘടനാ ഭാരവാഹികൾ.
ഗ്രാൻഡ് ഫിനാലെയെകുറിച്ചു വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടനയുടെ പ്രധാന ഭാരവാഹികൾ പങ്കെടുത്തു.