സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് മെയ് 26 പരിഗണിക്കും

♠ അസ്മ ജംഷീദ്

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്ദുൽ റഹീമിന്റെ കേസ് മെയ് 26 തിങ്കളാഴ്ച പരിഗണിക്കും. സൗദി സമയം രാവിലെ ഒമ്പത് മണിക്കാണ് കേസ് പരിഗണിക്കുക എന്ന് കോടതി അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഇന്ന് (തിങ്കളാഴ്ച) കോടതി 12-ാം തവണയും കേസ് മാറ്റി വെച്ചിരുന്നു. 2006 ന​വം​ബർ മാസത്തിൽ തൊഴിൽ വിസയിൽ സൗദിയിൽ എത്തിയ അബ്ദുൽ റഹീം സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജയിലിലാകുന്നത്. ആറ് വർഷത്തിനുശേഷം കേസിൽ അബ്ദുൽ റഹീമിന് വ​ധ​ശി​ക്ഷ വി​ധിച്ചു. ദിയ ധനമായി ഒന്നര കോടി സൗദി റിയാൽ (എകദേശം 34 കോടിയിലേറെ ഇന്ത്യൻ രൂപ) മലയാളികൾ ഒത്തൊരുമിച്ചു സംഘടിപ്പിച്ചു കോടതി വഴി കൈമാറിയതിനെ തുടർന്ന് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നൽകിയതിനെ തുടർന്ന് 2024 ജൂലൈ മാസം കോടതി റഹീമിന്റെ വധ ശിക്ഷ റദ് ചെയ്തു.

പ്രൈവറ്റ്​ റൈറ്റ്​ പ്രകാരമുള്ള കേസ് തീർപ്പുകല്പിക്കാത്തതാണ് ജയിൽ മോചനം നീളുന്നത്. പത്തൊമ്പത് വർഷമായി തടവ് കഴിയുന്നതിനാൽ അതുവരെ തടവിൽ കഴിഞ്ഞ കാലം പരിഗണിച്ചു അബ്ദുൽ റഹീമിന് ജയിലിൽ മോചനം സാധ്യമായേക്കും. വീണ്ടും കേസ് പരിഗണിക്കുന്ന മെയ് 26 തിങ്കളാഴ്ചയിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കയാണ് റഹീമിന്റെ കുടുംബത്തോടൊപ്പം മലയാളിസമൂഹം മൊത്തത്തിൽ.