ജിദ്ദ നവോദയ ഷറഫിയ ഏരിയ സോക്കർ ഫെസ്റ്റ്നു പ്രൌഡ ഗംഭീരമായ തുടക്കം

ജിദ്ദ: ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സോക്കർ ഫെസ്റ്റ് സേവൻസ് ഫുട്ബോൾ ടൂർണമെന്റ് നു ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റഴ്സ് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ആദ്യ മത്സരത്തിൽ വെറ്ററൻസ് വിഭാഗത്തിൽ സോക്കർ എഫ് സി ഫ്രെഡേ ഫ്രീക്സ് എഫ് സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ വിജയ് മസാല ബി എഫ് സി വൈബ് ജിദ്ദയെ ഏഷ്യൻ ടൈംസ് ജിദ്ദ ഫ്രെണ്ട്സ് ഒന്നിനെതിരെ രണ്ടു ഗോലുകൾക് പരാജയപ്പെടുത്തി, മൂന്നാം മത്സരത്തിൽ ജെ എസ് സി ഷീറ ലാടീൻ സീനിയെർസ് ഹിലാൽ എഫ് സിയെ ടൈം ബ്രെക്കറിൽ 3-1 നു പരാജയപ്പെടുത്തി. സീനിയർ വിഭാഗത്തിൽ സമാ യുണൈറ്റഡ് ഇതിഹാദ് എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകൾക് അറബ് ഡ്രീംസ് നെയും പരാജയപ്പെടുത്തി.
ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതം പറഞ്ഞ ഉത്ഘാടന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി അധ്യക്ഷത വഹിച്ചു, ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ജിദ്ദ നവോദയ മുഖ്യ രക്ഷധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ട്രഷറർ സി എം അബ്ദുറഹ്മാൻ, ഏരിയ രക്ഷധികാരി മുജീബ് പൂന്താനം, പ്രോഗ്രാം കൺവീനർ ഇസ്ഹാഖ് പരപ്പനങ്ങാടി, വിന്നേഴ്സ് പ്രൈസ് മണി സ്പോൺസർ ചെയ്ത കാഫ് ലോജിസ്റ്റിക്സ് എം ഡി ഫൈസൽ, രണ്ണേഴ്സ് പ്രൈസ്മണി സ്പോൺസർ ചെയ്ത വിജയ് മസാല പ്രതിനിധി മുസ്തഫ, സമാ പ്ലാസ്റ്റിക് എം ഡി ഷംസീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജിദ്ദ നവോദയ ബാലവേദിയുടെ കീഴിൽ കലാവേദി ജോയിന്റ് കൺവീനർ അഭിലാഷിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ ഉത്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി. ഏരിയ ട്രഷറർ ബിനു മുണ്ടക്കയം നന്ദി പറഞ്ഞു.