മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി മീഡിയ വിംഗ് ഹജ്ജ് ബിൽഡിംഗ്‌ ലൊക്കേഷൻ ആപ്ലിക്കേഷൻ പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

മക്ക: മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി മീഡിയ വിംഗ് പുറത്തിറക്കുന്ന ഹജ്ജ് ബിൽഡിംഗ്‌ ലൊക്കേഷൻ ആപ്ലിക്കേഷൻ പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. കെഎംസിസി ഹജ്ജ് ഗെയ്ഡ് എന്ന പേരിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഇനി മുതൽ ആപ്പ് ലഭ്യമാവും. ( https://play.google.com/store/apps/details?id=com.kmcc.official )

ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന മുഴുവൻ ബിൽഡിങ്ങുകളുടെയും വിവരങ്ങളും ലൊക്കേഷനുകളും ആപ്പിൽ ലഭ്യമാണ്.

മക്കയിലെ മുഴുവൻ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ,  ഇന്ത്യൻ ഹജ്ജു മിഷന്റെ കീഴിലുള്ള ഡിസ്പെൻസറികൾ, ഇന്ത്യൻ ഹാജിമാരുടെ ബസ് സ്റ്റേഷനുകൾ, മിന അറഫ എന്നിവിടങ്ങളിലെ ടെന്റുകൾ, കെഎംസിസി പ്രവർത്തകരുടെ വിവിധ സേവന വിഭാഗങ്ങളുടെ ഫോൺ നമ്പറുകൾ, വാട്സ് ആപ്പ് കോൺടാക്റ്റുകൾ, ഇന്ത്യൻ ഹാജിമാരുടെ വിമാന ഷെഡ്യു ളുകൾ എന്നിവ ആപ്പിൽ ലഭ്യമാണ്.

സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ടി വി ഇബ്രാഹീം  എം.എൽ.എ, ഹാരിസ് പെരുവള്ളൂർ, അനീസ് സി.കെ, ഷെറീഫ്, മുഹമ്മദ് അലി എന്നിവർ  പ്രകാശന ചടങ്ങിൽ പങ്കെടുത്തു.