രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ കരപ്പാത്ത് ഉസ്മാൻ ഉൽഘാടനം നിർവ്വഹിച്ചു

രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ കരപ്പാത്ത് ഉസ്മാൻ ഉൽഘാടനം നിർവ്വഹിച്ചു
പയ്യന്നൂർ :രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ പാലക്കോട് സംഘടിപ്പിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് പി.കെ. ശബീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. അബുൽ ഖാദർ സ്വാഗതം പറഞ്ഞു.
കരപ്പാത്ത് ഉസ്മാൻ ഉൽഘാടനം നിർവ്വഹിച്ചു. കക്കുളത്ത് അബ്ദുൽ ഖാദർ അഹമദ് പാലക്കോട് , ഹമീദ് മാസ്റ്റർ, പി.പി.സുലൈമാൻ ഹാജി, കെ. സി. അശ്റഫ് ,ഇസ്ഹാഖ് പാലക്കോട്, മുഹമ്മദ് കരമുട്ടം,സലാം പാലത്തോട് ,കെ.കെ സമീർ,പി.കെ. ഫയാസ്, ഇജാസ് എട്ടിക്കുളം തുടങ്ങിയവർ പങ്കെടുത്തു.
കൺവെൻഷനിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം പയ്യന്നൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീർ ഇഖ്ബാൽ നിർവ്വഹിച്ചു.