ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ: ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് കട്ടാമ്പള്ളി കൈരളി ഹെറിറ്റേജ്ൽ നടന്നു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരിം ചേലേരി ഉദ്ഘാടനം ചെയ്തു.
സിദ്ദിഖ് പുന്നക്കൽ ക്യാമ്പ് നിർദ്ദേശങ്ങൾ നൽകി.
അബൂട്ടി മാസ്റ്റർ ശിവപുരം, മൊയ്‌തു മാസ്റ്റർ പാറമ്മൽ ക്ലാസ്സ് എടുത്തു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി പി വമ്പൻ , ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി കെ മുഹമ്മദ് മാസ്റ്റർ, അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി വി അബ്ദുള്ള മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ്, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ എ ഗഫൂർ, വാസിൽ ചാലാട്, അസ്നാഫ് കാട്ടാമ്പള്ളി,കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി നവാസ് കുന്നുംകൈ ആശംസകൾ നേർന്നു.
ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എസ് എൽ പി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ജലാലുദ്ദിൻ അറഫാത്ത് സ്വാഗതവും ട്രഷറർ പി എം അമീർ നന്ദിയും പറഞ്ഞു.
കെ വി ഹാരിസ്,ബി ഇബ്രാഹിം കുട്ടി ഹാജി,പി എം മുഹമ്മദ് കുഞ്ഞി ഹാജി, ചിറക്കൽ പഞ്ചായത്ത് വനിത ലീഗ് ട്രഷറർ ആയാർ ആസിയ, ഖത്തർ കെഎംസിസി അഴിക്കോട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കെ പി, എ അബ്ദുൽ അസീസ്, ഹംസ പുന്നക്കൽ, എം അബ്ദുൽ മജീദ്, പി ജാഫർ, ബി യു സാദിഖ്, എൻ അബ്ദു റഹീം നേതൃത്വം നൽകി.
വനിതാ ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷമീമ തായിനേരി ക്യാമ്പ് സന്ദർശിച്ചു.
ഹാജി എം പി അബ്ദുള്ള മൗലവി പ്രാർത്ഥന നടത്തി.