ആന്ധ്രയിലെ വിശാഖപട്ടണത്തിന് അടുത്ത് ക്ഷേത്ര മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു

#WATCH | Andhra Pradesh | Visuals from the Sri Varahalakshmi Narasimha Swamy temple in Visakhapatnam, where seven people died after a 20-foot-long stretch collapsed during the Chandanotsavam festival pic.twitter.com/q7CWB4vfJr
— ANI (@ANI) April 30, 2025
ബെംഗളൂരു: ആന്ധ്രയിൽ വിശാഖപട്ടണത്തിന് അടുത്ത് ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് മരണം. ഇന്നലെ രാത്രി ആണ് സംഭവം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മരിച്ചവരിൽ 4 സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. ക്ഷേത്രത്തിൽ ചന്ദനോത്സവം എന്ന പ്രധാന ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. ടിക്കറ്റ് കൗണ്ടറിന് അടുത്ത് ഉള്ള മതിൽ ഇടിഞ്ഞു വീണാണ് അപകടമണ്ടായത്. മതിൽ തകർന്ന് വീണപ്പോൾ ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
സംഭവ സ്ഥലത്ത് രാത്രി കനത്ത മഴ പെയ്തിരുന്നു. ഇതോടെ മതിൽ തകർന്ന് വീഴുകയായിരുന്നു. സംഭവസ്ഥലത്തെ അവശിഷ്ടങ്ങൾക്ക് ഇടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി.






