പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ പത്മശ്രീ ഷാജി എൻ കരുണിന് ഹൃദയാഞ്ജലി: ജിദ്ദ കേരള പൗരാവലി

ജിദ്ദ: മലയാള ചലച്ചിത്ര ലോകത്തിന് ആഗോള മാനം സൃഷ്ടിച്ച വിഖ്യാത സിനിമാ സംവിധായകൻ്റെ നിര്യാണത്തിൽ ജിദ്ദ കേരള പൗരാവലി ദുഃഖം രേഖപ്പെടുത്തി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

തൻ്റെ സർഗ്ഗ വൈഭവം ലോകത്തിന് കാട്ടിക്കൊടുത്ത വിഖ്യാതമായ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. പിറവി, എസ്തപ്പാൻ, കാഞ്ചനസീത, വാന പ്രസ്ഥം എന്നീ സിനിമകൾ അദ്ദേഹത്തിൻ്റെ അനശ്വരത വിളിച്ചോതുന്നതും, ചലച്ചിത്ര പഠിതാക്കൾക്ക് പഠനത്തിനും ഗവേഷണങ്ങൾക്കുമുള്ള റഫറൻസുമാകുമെന്ന് ഷാജി കരുണിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ജിദ്ദ കേരള പൗരാവലി അഭിപ്രായപ്പെട്ടു.